എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു, പാകിസ്താന് മുകളിലൂടെ പറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മാറ്റിയ സാഹചര്യത്തില്‍ ഒമാന്‍ വ്യോമപാത വഴിയാണ് പ്രധാനമന്ത്രിയുടെ യാത്ര

കിര്‍ഗിസ്താനിലെ ബിഷ്‌കേകില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. പാകിസ്താന് മുകളിലൂടെ പറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മാറ്റിയ സാഹചര്യത്തില്‍ ഒമാന്‍ വ്യോമപാത വഴിയാണ് പ്രധാനമന്ത്രിയുടെ യാത്ര. ബിഷ്‌കേകിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
എന്നാല്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. ജൂണ്‍ 14ന് കിര്‍ഗിസ്താനിലെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കിര്‍ഗിസ്താന് പുറമെ ഇന്ത്യ, റഷ്യ, ചൈന, ഉസ്‌ബെസ്‌കിസ്താന്‍, താജികിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha


























