ടിക്ക്ടോക്കില്‍ സ്റ്റാറാവാന്‍ നടുറോഡില്‍ സ്‌കൂട്ടറില്‍ അഭ്യാസം, കൂട്ടിന് ബൈക്കിന് പുറകില്‍ പെണ്‍കുട്ടിയും! പോലീസ് പിടിയിലായി

ബെംഗളുരുവില്‍ നടുറോഡില്‍ യുവതിയുമായി സ്‌കൂട്ടര്‍ അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍.
ടിക്ക് ടോക്കില്‍ സ്റ്റാറാവാന്‍ ശ്രമം നടത്തിയ 21 കാരനായ ബികോം വിദ്യാര്‍ത്ഥി നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്.
സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ ഇവരുടെ അഭ്യാസ വീഡിയോ വൈറലായതിനു ശേഷമാണ് പൊലീസ് പിടിയിലായത്.
റോഡില്‍ അപകടകരമായി വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്ത നൂര്‍ അഹമ്മദിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
സ്വന്തമായി സ്‌കൂട്ടര്‍ ഇല്ലാത്ത നൂര്‍ കഴിഞ്ഞ പത്തുമാസത്തോളമായി സുഹൃത്തുകളുടെ വാഹനത്തില്‍ ബൈക്ക് അഭ്യാസം പരിശീലിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























