സ്വന്തം സഹോദരന്റെ വിവാഹത്തില്‍ നിന്നു പോലും അമ്മയെ മാറ്റി നിര്‍ത്തിയത് കണ്ട മകന്‍ എടുത്ത തീരുമാനം, ഒരുപാട് അമ്മമാരുടെ സങ്കടങ്ങള്‍ പരിഹരിക്കുന്നു

അമിത് ജെയിന്‍ എന്ന കുട്ടി വളര്‍ന്നത് വിധവയായ അമ്മയുടെ ബുദ്ധിമുട്ടുകള്‍ കണ്ടാണ്. മൂന്നു വയസുള്ളപ്പോഴായിരുന്നു അമിതിന് പിതാവിനെ നഷ്ടപ്പെടുന്നത്. ഇതോടെ അമ്മയ്ക്ക് നിരവധി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. വിധവയാണെന്ന കാരണം പറഞ്ഞ് സ്വന്തം സഹോദരന്റെ വിവാഹത്തില്‍ നിന്നു പോലും അമ്മ മാറ്റി നിര്‍ത്തപ്പെട്ടു.
കുട്ടിക്കാലത്തേ അമ്മയുടെ വിഷമം മനസിലാക്കിയ അമിത് വളര്‍ന്നപ്പോള്‍ വിധവകള്‍ക്കായി ഒരു സംഘടന ആരംഭിച്ചു, മീട്ടി കേ രാഗ്. 2014-ലാണ് മീട്ടി കേ രാഗ് എന്ന സംഘടന അമിത് ആരംഭിച്ചത്. ഈ സംഘടന പ്രവര്‍ത്തിക്കുന്നത് പൂനെ ആസ്ഥാനമായാണ്. വിധവകള്‍ക്ക് വിദ്യാഭ്യാസം, പുനരധിവാസം, തൊഴില്‍ പരിശീലനം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതാണ് ഈ സംഘടന. കൂടാതെ വിധവകള്‍ക്ക് നിയമ പരിരക്ഷ, ആരോഗ്യ പരിരക്ഷ, മാനസിക പിന്തുണ എന്നിവ ഉറപ്പ് വരുത്താനും ഇവര്‍ ശ്രദ്ധിക്കുന്നു.
വിധവകളായ പല അമ്മമാര്‍ക്കും തങ്ങളുടെ മക്കളെ നോക്കാന്‍ ആളില്ലാത്തതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ വരുന്നു. ഇതിനും മീടി കീ രാഗ് പരിഹാരം കാണുന്നുണ്ട്. സംഘടനയുടെ ഭാഗമായി തുണി ബാഗുകളും പേപ്പര്‍ ബാഗുകളും വ്യവസായികമായി നിര്‍മിക്കുന്നുണ്ട്. അതോടെ അവര്‍ സാമ്പത്തിക സ്വയം പര്യാപ്തത നേടുകയും ചെയ്യുന്നു. സ്വന്തം അമ്മയുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇറങ്ങിയ അമിത് ഇന്ന് പരിഹരിക്കുന്നത് ഒരുപാട് അമ്മമാരുടെ സങ്കടങ്ങളാണ്.
https://www.facebook.com/Malayalivartha


























