ദേശീയ ഗാനവും വന്ദേമാതരവും തിരിച്ചറിയാത്ത പാവം ബിജെപി; ദേശീയഗാന ആലാപനത്തിനിടെ ദേശീയ ഗാനം നിര്‍ത്തി ദേശീയഗീതം പാടിയ ബിജെപി നേതാക്കൾ വെട്ടിൽ

ദേശീയഗാന ആലാപനത്തിനിടെ ദേശീയ ഗാനം നിര്‍ത്തി ദേശീയഗീതം പാടിയ ബിജെപി നേതാക്കൾ വെട്ടിൽ. മധ്യപ്രദേശിലെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷന്റെ സമ്മേളനത്തിനിടെയാണ് സംഭവം. നേതാക്കൾക്കു പറ്റിയ അബദ്ധത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോർപ്പറേഷന്റെ ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ടാണ് അംഗങ്ങൾ യോഗം ചേർന്നത്. ബിജെപി എംഎൽഎയും മേയറുമായ മാലിനി ഗൗഡ് ആണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്.
ദേശീയഗാനമായ 'ജനഗണമന' ആലപിക്കുന്നതിനിടെ ചില നേതാക്കൾ ഇടപെട്ട് നിർത്തിച്ചു. പിന്നാലെ ഒരുഭാഗത്ത് നിന്ന് ദേശീയഗീതമായ വന്ദേമാതരം ഉയർന്നു. ദേശീയഗാനത്തിനു പകരം വന്ദേമാതരം ആണ് ചടങ്ങില്‍ പാടിത്തീർത്തത്. ദേശീയഗാനത്തെ അപമാനിച്ചതിന് അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരംഗത്തിനു പറ്റിയ നാവുപിഴ എന്നായിരുന്നു കോർപ്പറേഷൻ ചെയർമാൻ അജയ് സിങ് വിശദീകരിച്ചത്. ദേശീയഗാന ആലാപനം തടസപ്പെടുത്തുന്നതോ നിർത്തുന്നതോ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പ് പ്രകരമാണ് രാജ്യദ്രോഹത്തെ നിർവചിച്ചിട്ടുള്ളത്.
ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്. സാഹിത്യത്തിന് നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്.
ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ് വന്ദേമാതരം. എന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്ഷസാക്ഷിത്വദിനം രാജ്യമെങ്ങും ആചരിച്ചപ്പോള്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച്, അതാഘോഷമാക്കിയ ഹിന്ദുമഹാസഭയുടെ നടപടി ഏറെ വിവാദം സൃഷ്‌ടിച്ച ഒന്നായിരുന്നു. അലിഗഢില്‍ ഗാന്ധിജിയുടെ ചിത്രത്തിനുനേര്‍ക്ക് കൃത്രിമത്തോക്കുപയോഗിച്ച് വെടിവെച്ചാണ് ഞെട്ടിപ്പിക്കുന്നതരത്തില്‍ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ചിത്രത്തിലേക്കു നിറയൊഴിച്ചത്. ഗാന്ധിവധം ആഘോഷിക്കാന്‍ ആഹ്വാനംചെയ്ത് പൂജാശകുന്‍, ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ മാലചാര്‍ത്തുകയും മധുരപലഹാരം നല്‍കുകയും ചെയ്തു. കാവിവസ്ത്രംധരിച്ച അവര്‍ ചിരിച്ചുകൊണ്ട് ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിവെക്കുകയും അപ്പോള്‍ രക്തത്തിനുസമാനമായി ചുവന്നദ്രാവകം ചിത്രത്തില്‍നിന്നു വീഴുകയും ചെയ്യുന്ന രീതിയിലായിരുന്നു അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha


























