പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ പ്രതിക്ഷേധ ദിനം ആചരിക്കും

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ പ്രതിക്ഷേധ ദിനം ആചരിക്കും. ബംഗാളില്‍ ഡോക്ടര്‍ ക്രൂര മര്‍ദ്ദനത്തിന് വിധേയനായതില്‍ പ്രതിക്ഷേധിച്ചാണ് സമരം. രാജ്യത്തെ മൂന്നര ലക്ഷം ഡോക്ടര്‍മാരും അമ്പതിനായിരത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും പ്രതിക്ഷേധ മെയിലുകള്‍ ഇതിന്റെ ഭാഗമായി അയക്കും. കൂടാതെ ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്ര നിയമം കൊണ്ട് വരണമെന്ന് ആവശ്യവും ഇവര്‍ മെയിലിലൂടെ ഉന്നയിക്കും. കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകും.
എല്ലാ ജില്ലാകളിലും കളക്ടര്‍മാര്‍ക്ക് ആശുപത്രി ആക്രമണങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട മെമ്മോറണ്ടവും ഡോക്ടര്‍മാര്‍ നല്‍കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ 10 മുതല്‍ 11 മണിവരെ സത്യാഗ്രഹ സമരവും നടത്തും. കല്‍ക്കട്ടയിലെ ഒരു ഡോക്ടര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതിക്ഷേധിച്ചാണ് സമരം. അത്യാസന്ന നിലയിലായ 80 വയസുകാരനായ ഹൃദ് രോഗിയുടെ ജീവന്‍ രക്ഷിക്കാത്തത് കൊണ്ടാണ് റെസിഡന്റ് ഡോക്ടറെ ക്രൂരമായി മര്‍ദ്ധിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഉണ്ടാകുന്നത് കൊണ്ടാണ് ആശുപത്രി ആക്രമണങ്ങള്‍ക്ക് എതിരെ കേന്ദ്ര നിയമം വേണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും, സെക്രട്ടറി ഡോ. സുള്‍ഫി നൂഹൂവും അറിയിച്ചു.
അതേസമയം ഡോക്ടര്‍മാര്‍ക്കെതിരെ യാതൊരു വിട്ട് വിഴ്ചയുമില്ലെന്ന കടുത്തനിലപാടിലാണ് മമതാ ബാനര്‍ജി. ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയണമെന്നും മമത അന്ത്യശാസനം നല്‍കി. നാല് മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഡ്യൂട്ടിക്കെത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ ഒരു രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചത് എന്നാരോപിച്ചാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ്.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുന്നില്‍ മുട്ടുമട്കില്ലെന്ന ഉറച്ചനിലപാടിലാണ് ഡോക്ടര്‍മാര്‍. സമവായത്തിനായി ആരോഗ്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അതെല്ലാം തള്ളി. മുഖ്യമന്ത്രി നേരിട്ടെത്തി ചര്‍ച്ച നടത്തണം എന്നായിരുന്നു ആവശ്യം. അത് കേട്ട് പ്രകോപിതയായ മമതാ ബാനര്‍ജി സര്‍ക്കാര്‍ ആശുപത്രിയായ എസ്.എസ്.കെ.എമ്മില്‍ എത്തി സമരം അവസാനിപ്പിക്കുകയോ , ഹോസ്റ്റല്‍ വിട്ട് പോകുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധിക്കുന്നവരില്‍ ഭൂരിപക്ഷവും ഡോക്ടര്‍മാരല്ലെന്നും സംസ്ഥാനത്തിന് പുറത്തുള്ളവരാണെന്നും മമത ആരോപിച്ചു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ സമരക്കാരുടെ ഇടയില്‍ കയറിക്കൂടിയെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























