ദീദിയുടെയുടെ മനസ്സിലെ വിഷം ഇഞ്ഞനെ ചീറ്റരുത്; ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയെ വിമര്‍ശിച്ച് മലയാളി ഡോക്ടര്‍ രംഗത്ത്

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയെ വിമര്‍ശിച്ച് മലയാളി ഡോക്ടര്‍ രംഗത്ത് . ബംഗാളിലെ ഡോക്ടര്‍മാര്‍ മുസ്ലീങ്ങള്‍ക്ക് ചികിത്സ നല്‍കരുതെന്ന് ബി.ജെ.പി ഉപദേശിച്ചുവെന്ന മമതയുടെ വിവാദ ആരോപണത്തിനെതിരെ വിമർശനവുമായി മലയാളി ഡോക്ടർ സുല്‍ഫി നൂഹുവാണ് രംഗത്തെത്തിയിരിക്കുന്നത്. മനസിലെ വിഷം ഇങ്ങനെ ചീറ്റരുതെന്നും ബി.ജെ.പിയും മുസ്ലിം ലീഗ് പോലും അങ്ങനെ പറയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഡോകട്ര്‍ പറയുന്നു. 'ബി.ജെ.പിയും മുസ്ലിം രോഗികളും' എന്ന തലക്കെട്ട് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുല്‍ഫി നൂഹുവിന്റെ പ്രതികരണം. ജാതിയും മതവും നോക്കി രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ പഠിച്ചിട്ടില്ലെന്ന് പറയുന്ന ഡോക്ടര്‍ സുല്‍ഫി കേരളത്തിലെ ആശുപത്രികള്‍ ഒന്നുവന്നു കാണണമെന്നും പോസ്റ്റിലൂടെ മമതയെ ഉപദേശിക്കുന്നു.
ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
'ബിജെപിയും മുസ്ലിം രോഗികളും. ബിജെപി പറഞ്ഞത്രേ മുസ്ലിം രോഗികളെ ചികില്‍സിക്കരുത് എന്നു... ദീദിയുടെ വാക്കുകള്‍. കഷ്‌ടം ,ഇത്രക്ക് , അധഃപതിക്കരുത് ,ദീദി. ബിജെപി അല്ല മുസ്ലിം ലീഗും അങ്ങനെ പറയും എന്ന് തോന്നുന്നില്ല. ദീദിയുടെയുടെ മനസ്സിലെ വിഷം ,ഇഞ്ഞനെ ചീറ്റരുത്. അഥവാ അങ്ങനെ പറഞാൽ കേള്‍ക്കാന്‍ തക്കവണ്ണം ഇന്ത്യയിലെ ഒരു ഡോക്ടറും അധപ്പതിച്ചു എന്ന് തോന്നുന്നില്ല. മുന്നില്‍ വരുന്ന രോഗികളുടെ ജാതി നോക്കി ചികിത്സിക്കാന്‍ ഞങ്ങള്‍ പഠിച്ചിട്ടില്ല . ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. ആശുപത്രിയില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ബിജെപിയും എന്തിനു തൃണമുല്‍ പോലുമില്ല. മനസ്സിലെ വിഷം ഇല്ലാതാകണമെങ്കില്‍ ഇടയ്ക്കൊക്കെ ഒന്ന് കേരളത്തില്‍ വന്നു പോകുന്നത് നല്ലത് , ദീ ദി എന്നും ഡോ സുല്‍ഫി നൂഹു ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നു.
ഡോക്ടര്‍മാര്‍ മുസ്ലിം രോഗികളെ ചികിത്സിക്കരുതെന്നാണ് ബിജെപിയുടെ ആവശ്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവന നടത്തിയിരുന്നു. പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായ പ്രതിഷേധം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന. ഡോ. നീല്‍ രത്തന്‍ സിര്‍കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75കാരനായ രോഗിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സമരം.
പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി എയിംസ്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഒരു ദിവസത്തേക്ക് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് സമരവും തുടരുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനവും ഡോക്ടര്‍മാരുടെ സംഘടന തള്ളി. സംഭവത്തില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി പരിബഹ മുഖോപാധ്യയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. ഇഷ്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. തലയോട്ടിയില്‍ ആഴത്തിലുള്ള വിടവുണ്ടായി പരിബഹ ഗുരുതരാവസ്ഥയിലാണ്.
പ്രതിഷേധ സൂചകമായി ഹെല്‍മറ്റ് ധരിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ രോഗികളെ പരിശോധിച്ചത്. കൂടാതെ തലയില്‍ ബാന്‍ഡേജ് കെട്ടിയും പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി ഐഎംഎയുടെ എല്ലാ സംസ്ഥാന ശാഖകളിലും ഇന്ന് ധര്‍ണ നടത്തും. രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും രോഗികളെ പരിശോധിക്കുക. ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കില്‍ പങ്കുചേരും. ഇന്നലെ രണ്ടുമണിക്ക് മുമ്പ് ജോലിക്ക് തിരികെ കയറണമെന്നും അല്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നുമായിരുന്നു മമത മുന്നറിയിപ്പ് നല്‍കിയത്. സംഭവത്തില്‍ ബിജെപി ഒരു സമുദായത്തെ ലക്ഷ്യംവയ്ക്കുകയാണെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്നും മമത ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























