കടം വാങ്ങിയ തുക തിരികെ നല്‍കാത്തതിന് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു!

കര്‍ണാടക രാമനഗരയില്‍ വായ്പ വാങ്ങിയ തുക തിരികെ നല്‍കാത്തതിന് യുവതിയെ പിടിച്ച് പോസ്റ്റില്‍ കെട്ടിയിട്ടു. കൊഡിഗെഹള്ളിയിലാണ് സംഭവം. 36-കാരി രാജമ്മക്കാണ് ക്രൂരശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.
ഹോട്ടല്‍ തുടങ്ങുന്നതിനായി പല ആളുകളില്‍ നിന്നായി രാജമ്മയും മകളും 5000 രൂപ വായ്പ വാങ്ങിയിരുന്നു. ഹോട്ടല്‍ നഷ്ടത്തിലായതോടെയാണ് തുക തിരിച്ചു നല്‍കാന്‍ പറ്റാതെയായത്.
വായ്പാകാലാവധി കഴിഞ്ഞതോടെ പണം നല്‍കിയവര്‍ രാജമ്മയുടെ വീട്ടിലെത്തി തുക തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി. പ്രതിസന്ധിയിലായതോടെ ഇവര്‍ നാടുവിടുകയായിരുന്നു.
രാജമ്മ ധര്‍മസ്ഥലയിലുണ്ടെന്നറിഞ്ഞ ചിലര്‍ ബുധനാഴ്ച സ്ഥലത്തെത്തി ഇവരെ കൊഡിഗെഹള്ളിയിലേക്കു തിരികെ കൊണ്ടുവന്ന് പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























