ചെന്നൈയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ടു

ചെന്നൈയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി കൊലക്കേസുകളില്‍ പ്രതിയായ വെള്ളരശ് എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. കൊലക്കേസുകള്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ പത്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.ചെന്നൈ വ്യാസര്‍പാടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ഏറ്റുമുട്ടല്‍.
പോലീസ് വളഞ്ഞപ്പോള്‍ ഇയാള്‍ വടിവാളുകൊണ്ട് ആക്രമിച്ചിരുന്നു. തുടര്‍ന്നാണ് വെടിവയ്പ് നടത്തിയതെന്നു പോലീസ് അറിയിച്ചു.ആക്രമണത്തില്‍ ഒരു പോലീസുകാരനു പരിക്കേറ്റതായും ഇയാള്‍ക്ക് 20 തുന്നിക്കെട്ടുകള്‍ വേണ്ടിവന്നതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ തമിഴ്‌നാട് ആഭ്യന്തര വകുപ്പ് ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
"
https://www.facebook.com/Malayalivartha


























