ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളും വീട്ടുജോലിക്കാരിയായ യുവതിയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളെയും അവരുടെ വീട്ടുജോലിക്കാരിയായ യുവതിയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ സ്വദേശികളായ വിഷ്ണു മാഥുര്‍, ഭാര്യ ശശി മാഥുര്‍ ഇവരുടെ സഹായി ഖുഷ്ബു എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവരുടെ വീട്ടിലെ മറ്റൊരു സഹായി ഇന്നലെ രാവിലെയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വീട് പുറത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നത് കണ്ട ഇവര്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് രക്തത്തില്‍ മുങ്ങിയ നിലയില്‍ മൂവരുടെയും ശരീരം കണ്ടത്, ഇവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. വീട് കൊള്ളയടിക്കപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദമ്പതികളുടെ മകന്‍ അടുത്തിടെ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. മകള്‍ മറ്റൊരിടത്താണ് താമസിക്കുന്നത്.
മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























