ആഹാരം തേടി മുതല എത്തി; ദൈവാനുഗ്രഹമെന്നു ഭക്തർ; വലഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർ

ക്ഷേത്രത്തിൽ കയറിയ മുതലയെ പുറത്തിറക്കാൻ പാടുപെട്ടു വനംവകുപ്പ് അധികൃതർ. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ പല്ല ഗ്രാമത്തിലെ കോടിയാർ മാ ക്ഷേത്രത്തിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. അവരുടെ ആരാധന ദേവി സഞ്ചരിക്കുന്ന മൃഗമായ മുതല ക്ഷേത്രത്തിൽ എത്തിയത് ഭക്തരെ അതിശയപ്പെടുത്തി. ദേവിയുടെ അനുഗ്രഹവും അത്ഭുതവുമാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നു വിചാരിച്ച ഭക്തർ ക്ഷേത്രത്തിൽ തടിച്ചുക്കൂടുകയും ഭജനയും പൂജകൾ ആരംഭിക്കുകയും ചെയ്തു.
ക്ഷേത്രത്തിൽ മുതല കയറിയതറിഞ്ഞു രക്ഷിക്കാൻ എത്തിയ വനം അധികൃതർ ഭക്തരുടെ ഭക്തി പ്രവർത്തികൾ കൊണ്ട് വലഞ്ഞു. എങ്കിലും മത ആചാരങ്ങളെ മാനിച്ചു അധികൃതർ രണ്ടു മണിക്കൂറോളം മുതലയെ രക്ഷിക്കാൻ കാത്തു നിന്നു. നാട്ടുക്കാർ തടഞ്ഞുവെങ്കിലും മുതലയെ സുരക്ഷിതമായി അടുത്ത തടാകത്തിലേക്ക് മാറ്റാൻ വനം വകുപ്പ് അധികൃതർക്ക് കഴിഞ്ഞു. പ്രദേശത്തെ തടാകങ്ങളിൽ മുതലകളെ കാണാറുണ്ടെന്നും ആഹാരം തേടി അവ 4-5 കിലോമീറ്റർ സഞ്ചരിക്കാരുണ്ടെന്നും വനം അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha



























