Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

കിത്‌നാ അച്ചാ ഹെ മോദി; മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

29 JUNE 2019 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.

കിത്‌നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്‌!) എന്ന അടിക്കുറിപ്പോടെയാണ് സ്‌കോട്ട് മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീല സ്യൂട്ട് ധരിച്ച്‌ മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച്‌ കൊണ്ടാണ് സെല്‍ഫിക്ക് പോസ് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ജി-20 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.

19 രാജ്യങ്ങള്‍ക്ക് ഒപ്പം യൂറോപ്പ്യന്‍ യൂണിയൻ നേതാക്കളുടെ ഒത്തുചേരലാണ് ജി-20 ഉച്ചകോടി. ജപ്പാനിലെ ഓസാക്കയിലാണ് വേദി. വേഗത്തില്‍ വികസനം കൈവരിക്കുന്നതുമായ രാജ്യങ്ങളെയാണ് കൂട്ടായ്മയില്‍ അംഗങ്ങളായി വരിക. ലോക രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 80% അധികം വിഹിതം നിര്‍ണ്ണയിക്കുക ജി- 20 രാജ്യങ്ങളാണ്. ലോക ജനസംഖ്യയുടെ 85% ആളുകളും ഈ രാജ്യങ്ങളില്‍ നിന്നുളളവരാണ്.

സ്ഥിരമായ വേദിയോ നടത്തിപ്പുകാരോ ഇല്ല. എല്ലാ വര്‍ഷവും ഡിസംബറില്‍ അടുത്ത വര്‍ഷം ഏതു രാജ്യം ഉച്ചകോടി നടത്തണം എന്നതില്‍ തീരുമാനം ഉണ്ടാകും. അവരാണ് അടുത്ത വര്‍ഷം ജി-20 നടത്തിപ്പുകാര്‍.

ജി- 20 ല്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളും സമ്മേളനത്തില്‍ അതിഥികള്‍ ആകാറുണ്ട്. അതും, ആതിഥേയ രാജ്യത്തിന്റെ താല്‍പ്പര്യം ആണ്. ജി-20 സമ്മേളനത്തില്‍ സ്‌പെയിനിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. എന്നാല്‍ അവര്‍ അംഗങ്ങളല്ല. അതിഥി റോളിലാണ് എത്തുന്നത്. ആദ്യമായി സമ്മേളനം നടന്നത് ബെര്‍ലിനിലാണ്. 1999ല്‍ ആദ്യ ജി-20 സമ്മേളനം. ജി-20 സംഘടന നിലവില്‍ വരാനും കാരണമുണ്ട്. കിഴക്കന്‍ ഏഷ്യയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ലോകത്തിലെ പല രാജ്യങ്ങളെയും കുഴപ്പത്തിലാക്കിയതോടെ സംഘടന എന്ന ആശയം നിലവില്‍ വന്നു.

ജി-8 എന്ന പേരില്‍ അറിയപ്പെടുന്ന വമ്പന്‍ സാമ്പത്തിക ശക്തികള്‍ക്കൊപ്പം, വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളെയും കൂടിച്ചേര്‍ത്തതാണ് ലളിതമായി പറഞ്ഞാല്‍ ജി-20. ധനകാര്യ മന്ത്രിമാര്‍, റിസര്‍വ്വ് ബാങ്ക് പോലുളള, രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികള്‍ ആയിരുന്നു സമ്മോളനത്തിന്റെ തുടക്ക കാലത്ത് പങ്കെടുത്തിരുന്നത്. 2008 മുതലാണ് രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തിന് എത്തിയത്. ആ സമയത്ത് ലോകത്തുണ്ടായ മോശം സാമ്പത്തിക അവസ്ഥയായിരുന്നു കാരണം. അതോടെ സമ്മേളനത്തിന് ഗൗരവവും കൂടി. സാമ്പത്തിക പ്രശ്‌നം ലോകത്തെ വല്ലാതെ ബാധിച്ചതോടെ എടുക്കേണ്ട നയങ്ങള്‍ക്കും പ്രാധാന്യം വന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (28 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (39 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (40 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (50 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (54 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends