അധ്യാപികയെ മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്‍കി പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു

ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളില്‍ യുവ അധ്യാപികയെ മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്‍കി പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചതായി പരാതി. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്ലാസുകളെല്ലാം അവസാനിച്ച ശേഷം അധ്യാപികയോട് വിദ്യാര്‍ഥികള്‍ക്ക് എക്‌സ്ട്രാ ക്ലാസെടുക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഈ സമയം മറ്റു അധ്യാപകരെല്ലാം സ്‌കൂള്‍ വിട്ടിരുന്നു.
എക്‌സ്ട്രാ ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്‍കി. അതുകഴിച്ചയുടന്‍ അധ്യാപിക അബോധാവസ്ഥയിലാവുകയായിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. പീഡനദൃശ്യം പ്രിന്‍സിപ്പല്‍ മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു.
വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് അധ്യാപികയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം ഉണ്ടായതോടെ ഈ മാസം രണ്ടിനാണ് അവര്‍ പോലിസില്‍ പരാതി നല്‍കിയത്. പരാതിയില്‍ സരിതാ വിഹാര്‍ പോലിസ് പ്രിന്‍സിപ്പല്‍ രാകേഷ് സിങ്ങിനെ വ്യാഴാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ്‌ചെയ്തു. സംഭവത്തില്‍ സ്‌കൂളിലെ മറ്റ് രണ്ട് അധ്യാപികമാര്‍ക്കും പങ്കുള്ളതായും സംശയമുണ്ട്.
https://www.facebook.com/Malayalivartha


























