തീര്‍ത്തു കളയുമെന്ന് ഇന്ത്യ; പഴയ ഇന്ത്യയല്ല അല്‍ ക്വയ്ദ നേതാവിനോട് ഇന്ത്യ; കളിക്കാന്‍ നിക്കല്ലേ; കട്ടയ്ക്കുള്ള മറുപടിയുമായി; വിദേശകാര്യ മന്ത്രാലയം

ഇന്ത്യയോട് മുട്ടാനുള്ള പ്രാപ്തിയൊന്നും ഇനി ഭീകരന്മാര്‍ക്ക് ഇല്ല അത്രമേല്‍ ശക്തമാണ് ഇപ്പോള്‍ ഇന്ത്യയുടെ സൈന്യം. അതുകൊണ്ടുതന്നെ. ഇവരുടെയൊക്കെ ഭീഷണി ഇന്ത്യ മുഖവിലയ്ക്ക് എടുക്കുന്നുമില്ല. അല്‍ക്വയ്ദ നേതാവിന്റെ ഭീഷണി തള്ളിക്കളഞ്ഞുകൊണ്ടാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. അമിത്ഷാ ആഭ്യന്തര മന്ത്രിയായ ശേഷം അതിര്‍ത്തികളില്‍ ഭീകരരുടെ സ്വാധീനവും കുറഞ്ഞിട്ടുണ്ട് എന്നാണ്. കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരെയൊക്കെ നേരിടാനുള്ള പ്രാപ്തി ഇന്ത്യയ്ക്കുണ്ട് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി പദ്ധതി പുരോഗമിക്കുകയാണെന്നും പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും റവീഷ് കുമാര്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള അല്‍ ക്വയ്ദ നേതാവിന്റെ ആഹ്വാനം തള്ളിക്കളഞ്ഞ് വിദേശകാര്യ മന്ത്രാലയം. ഇത്തരം ആഹ്വാനങ്ങള്‍ പതിവാണെന്നും അത് നേരിടാന്‍ ഇന്ത്യയുടെ സുരക്ഷാ സേന സര്‍വ്വ സജ്ജമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനുള്ള കഴിവുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് റവീഷ് കുമാര്‍ പറഞ്ഞു. ഇത്തരം ഭീഷണികളെ കാര്യമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രാലയത്തില്‍ നടത്തിയ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ 'മാരകമായ പ്രഹരങ്ങള്‍' നടത്താന്‍ അല്‍ ക്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയാണ് ഇന്നലെ ആഹ്വാനം ചെയ്തത്. ഹിന്ദു ക്രൂരത മൂലം രക്തം വാര്‍ന്ന മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചതിയും മറക്കരുതെന്ന് വീഡിയോയില്‍ സവാഹിരി പറയുന്നു. ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും നാശം വരുത്താന്‍ കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളോട് സവാഹിരി ആഹ്വാനവും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാനും രാജ്യത്തിന്റെ മാനവശേഷിക്കും വിഭവശേഷിക്കും കനത്ത നാശനഷ്ടം വരുത്താനും പറയുന്നു. അതേസമയം സവാഹിരിയുടെ ആഹ്വാനത്തെ കശ്മീര്‍ യുവത തള്ളിക്കളഞ്ഞതിന്റെ ദൃശ്യമാണ് പിറ്റേന്ന് കാണാനായത്. കശ്മീരില്‍ നടന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിയില്‍ 6,000 ഓളം യുവാക്കളാണ് പങ്കെടുത്തത്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി പദ്ധതി പുരോഗമിക്കുകയാണെന്നും പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും റവീഷ് കുമാര്‍ വ്യക്തമാക്കി.
ഭീകര സംഘടന പുറത്തിറക്കിയ സവാഹിരിയുടെ വിഡിയോ സന്ദേശത്തിലാണ് 'കശ്മീരിനെ മറക്കരുത്' എന്നും ഇന്ത്യന്‍ സൈന്യത്തിനുമേല്‍ പ്രഹരമേല്‍പ്പിക്കുന്നതില്‍ കശ്മീരിലെ മുജാഹിദ്ദീനുകള്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അല്‍ ഖായിദ തലവന്‍ ഓര്‍മിപ്പിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചും സവാഹിരി സന്ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സൈന്യത്തിനും സര്‍ക്കാരിനുമെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യന്‍ സമ്പദ്ഘടനെയും മാനവശേഷിയെയും തകര്‍ക്കുന്നതിലാണ് കശ്മീര്‍ മുജാഹിദ്ദീനുകള്‍ ശ്രദ്ധിക്കേണ്ടതെന്നു സവാഹിരി പറഞ്ഞു. അല്‍ ഖായിദയുടെ ഇന്ത്യന്‍ സെല്ലിന്റെ തലവന്‍ സാക്കിര്‍ മൂസയെ കുറിച്ച് വിഡിയോസന്ദേശത്തില്‍ പരാമര്‍ശമില്ലെങ്കിലും കശ്മീരിനെ കുറിച്ചു പറയുമ്പോള്‍ സാക്കിറിന്റെ ചിത്രങ്ങളാണ് സ്‌ക്രീനില്‍ തെളിയുന്നത്. കഴിഞ്ഞ മേയിലാണ് സാക്കിര്‍ മൂസയെ കശ്മീരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അയ്മന്‍ അല്‍സവാഹിരി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് താലിബാന്റെയും പാക്കിസ്ഥാന്റെയും കശ്മീര്‍ നയത്തെ വിഡിയോയില്‍ സവാഹിരി താരതമ്യം ചെയ്യുന്നുണ്ട്. പാകിസ്ഥാന്‍ സൈന്യവും സര്‍ക്കാരും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണ്. അവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ മാത്രമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. പാക്കിസ്ഥാന്‍ അമേരിക്കയുടെ കയ്യിലെ കളിപ്പാവയാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തിതര്‍ക്കം അമേരിക്കന്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന ഒരു പോരാട്ടം മാത്രമാണെന്നും സവാഹിരി വിമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha