ആറു സംസ്ഥാനങ്ങളില്‍ 'കൃത്രിമ' പാലും വെണ്ണയും വിതരണം നടത്തി! ഘടകങ്ങള്‍ ഷാംപു, വെള്ള പെയിന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ
മധ്യപ്രദേശില്‍ നടത്തിയ റെയ്ഡില്‍ കൃത്രിമ പാല് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങള്‍ കണ്ടെത്തി. ഇവിടെ നിന്നും ഷാംപു, വെള്ള പെയ്ന്റ്സ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ ചേര്‍ത്ത് ആറു സംസ്ഥാനങ്ങളില്‍ വിതരണത്തിന് തയാറാക്കിയ കൃത്രിമ പാല് പിടികൂടി.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ ആണ് കൃത്രിമ പാല് വിതരണം ചെയ്തിരുന്നത്. 57 പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും ഇവിടെ നിന്ന് പിടിച്ചെടുത്തു. പതിനായിരം ലിറ്റര്‍ കൃത്രിമ പാലും, 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്. 30 ശതമാനം യഥാര്‍ത്ഥ പാലും ബാക്കി മറ്റ് വസ്തുക്കളും ചേര്‍ത്താണ് പാല് നിര്‍മ്മാണം നടത്തിയത്.
പാലിനോടൊപ്പം ഷാംപൂ, വെള്ള പെയിന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല് ഉണ്ടാക്കി വന്നിരുന്നത്. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിിപ്പിക്കാന് അഞ്ച് രൂപ മാത്രമാണ് ചിലവ് വരുന്നത്. മാര്‍ക്കറ്റില്‍ പാല് ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും. ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉത്പാദന കേന്ദ്രങ്ങളില്‍ ദിവസേന നിര്‍മ്മിച്ചിരുന്നത്.
https://www.facebook.com/Malayalivartha