പ്രണയിനിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
പ്രണയ നൈരാശ്യം വീണ്ടും രണ്ടു ജീവനുകളെ അപഹരിച്ചു. ഉത്തര്‍പ്രദേശിലെ അസംഘട്ട് സ്വദേശിയായ അരുണ്‍ ഗുപ്തയാണ് മരിച്ച യുവാവ്. പ്രേമം വിജയിക്കാത്തതിൻറെ വിഷമത്തിലാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയ ശേഷം സ്വയം തൂങ്ങി മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പ്രതിഭ പ്രസാദാണു യുവാവിന്റെ കൈയാൽ കൊല്ലപ്പെട്ടത്. ഹോട്ടല്‍മുറിയില്‍ വച്ച് കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ്ഇയാൾ തൂങ്ങി മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഹോട്ടലില്‍ മുറിയെടുത്ത ഇവരെ 9.30 കഴിഞ്ഞിട്ടും പുറത്തുകാണാതെ വന്നതോടെ ജീവനക്കാര്‍ അന്വേഷിച്ചു. അപ്പോഴാണ് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രിയോടെയാണ് കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലില്‍ രണ്ടുപ്പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മുംബൈ ഗോത്കോപുരിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha