കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചു
യുവതിയെ ഹോട്ടല്‍മുറിയില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. പ്രണയം തകര്‍ന്നതിന്റെ നൈരാശ്യത്തിലാണ് യുവാവ് കൊലയും ആത്മഹത്യയും നടത്തിയതെന്ന് പറയപ്പെടുന്നു. കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ അസംഘട്ട് സ്വദേശി അരുണ്‍ ഗുപ്തയാണ് മരിച്ച യുവാവ്. യുവതി പ്രതിഭ പ്രസാദും ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്. മുംബൈ ഗോത്കോപുരിലാണ് ഇവര്‍ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഹോട്ടലില്‍ മുറിയെടുത്ത ഇവരെ 9.30 കഴിഞ്ഞിട്ടും പുറത്തുകാണാതെ വന്നതോടെ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രണയ ബന്ധം തകര്‍ന്നതിലുള്ള പ്രതികാരമായാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കരുതുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha