ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം
ആമസോണിന്റെ ഓഫര്‍ വില്പനയായ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം പറ്റിയെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സൈറ്റിന്റെ പ്രൈം ഡേ സെയിലില്‍ ലക്ഷങ്ങള്‍ വിലയുള്ള കാമറലെന്സ് കുറഞ്ഞ വിലക്ക് വിറ്റുവെന്നാണ് വാര്‍ത്തകള്‍. ഒമ്പത് ലക്ഷം വിലയുള്ള കാനോനിന്റെ ഇ.എഫ് 800 എന്ന കാമറ വെറും 6500 രൂപക്കാണ് ആമസോണ്‍ ഓഫര്‍ സെയിലില്‍ വിറ്റത്.
ഇതിന് പുറമേ സോണി, ഫുജിഫിലിം കമ്ബനികളുടെ കാമറലെന്സും അവശ്വസനീയമായ വിലയിലാണ് വിറ്റത്.
കുറഞ്ഞ വിലയില്‍ കാമറകള്‍ വാങ്ങിയെന്ന് വ്യക്തമാക്കി ആമസോണ്‍ ഉപയോക്താക്കള്‍ രംഗത്തെത്തിയതോടെയാണ് ഓഫര്‍ വില്പനയുടെ വിവരം എല്ലാവരും അറിഞ്ഞത്. ആമസോണ്‍ ഉടമ ജെഫ് ബെസോസിന് നന്ദിയറിച്ചാണ് പല ഉപഭോക്താക്കളും വില കൂടിയ കാമറ ലഭിച്ച വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈ 15,16 തീയതികളിലായിരുന്നു ആമസോണിന്റെ ഓഫര്‍ സെയില്‍. കാമറകള്‍ക്ക് പുറമേ മറ്റ് പല ഉല്പന്നങ്ങള്ക്കും ആമസോണ്‍ വിലക്കുറവിലാണ് ഓഫര്‍ സെയിലില്‍ വിറ്റത്.
https://www.facebook.com/Malayalivartha