Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്

20 JULY 2019 09:27 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തരായ ഭരണകർത്താക്കളിൽ മുൻനിര പട്ടികയിൽ ഇടം നേടിയ വനിത ഷീല ദീക്ഷിത് . ആ മഹദ് വക്തിത്യം ഓർമയായി. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. ഷീല ദിക്ഷിത്തിന്റെ 15 വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി അടിമുടി മാറി. മദന്‍ലാല്‍ ഖുറാന മുഖ്യമന്ത്രിയായിരിക്കെയാണ് ഡല്‍ഹി മെട്രോ എന്ന സ്വപ്‌നത്തിന് ശില പാകിയത്. പക്ഷേ നിര്‍മ്മാണം തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ്. ഇന്ന് മെട്രോ സര്‍വീസില്ലാത്ത ദിനം ഡല്‍ഹിക്കാര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. റോഡുകളും ഫ്‌ളൈ ഓവറുകളും ഒക്കെയായി

ഡല്‍ഹിയുടെ മുഖഛായ തന്നെ മാറ്റിയ അടിസ്ഥാന സൗകര്യമേഖലയിലെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഷീല ദീക്ഷിത്തിന്റെ ഭരണകാലമായിരുന്നു.തമിഴ്‌നാടുകാർക്ക് ജയലളിത എങ്ങനെ ആയിരുന്നോ അങ്ങനെ ഒരു ജനകീയത ഒരുപക്ഷെ അതിനേക്കാൾ ഉപരി ഷീല ദീക്ഷിദ്ന് ഡൽഹി നിവാസികൾ കല്പിച്ചുനൽകി .ഒരമ്മയെ പോലെ ഡൽഹി നിവാസികളെ അവർ നെഞ്ചിലേറ്റി ലാളിച്ചു ,കരുതലോടെ പരിപാലിച്ചു.
കോൺഗ്രസ് പാർട്ടിയെ അവർ ഹൃദയത്തോട് ചേർത്തു വെച്ചു .പലരും പാർട്ടി വിട്ട് പോയപ്പോഴും ഷീല ദീക്ഷിത് കോൺഗ്രെസ്സിനായി അഹോരാത്രം പ്രയത്നിച്ചു . ഈ സ്നേഹവും കരുതലും കാരണം കോൺഗ്രസ് കുടുംബത്തിലെ ഇളം തലമുറക്കാർ മുതൽ മുതിർന്നവർ വരെ അവരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു.

ഭരണസിരാ കേന്ദ്രത്തിൽ യുപിഎയും കോൺഗ്രസും ഉണ്ടായിരുന്നപ്പോഴെല്ലാം തൊട്ടടുത്തുണ്ടായിരുന്ന ഷീലാ ദീക്ഷിതിന് ഒരിക്കലും കേന്ദ്രസർക്കാരിൽ നിന്ന് പിന്തുണ കിട്ടാതിരുന്നതുമില്ല.പക്ഷേ പിന്നീട്, പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ മുതൽ, അനുദിനം വളരുന്ന ദില്ലിയിലെ പുതിയ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നടപ്പാക്കാനാകാതിരുന്നതും, ഷീലാ ദീക്ഷിതിന് തിരിച്ചടിയായി. വെള്ളം, വൈദ്യുതി - എന്നിവ സ്വകാര്യ വത്കരിക്കുകയല്ല, സാധാരണക്കാർക്ക് എത്തിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് അവർക്കെവിടെ വച്ചോ കൈമോശം വന്നു.

2012-ൽ നിർഭയ കൂട്ടബലാത്സംഗത്തിൽ 'ഇരയ്ക്ക് ആക്രമണമേൽക്കേണ്ടി വന്നത് അർധരാത്രി പുറത്തിറങ്ങി നടന്നിട്ടല്ലേ', എന്നതടക്കമുള്ള പരാമർശങ്ങൾ അവരെ 'അമ്മ' പരിവേഷത്തിൽ നിന്ന് താഴെയിറക്കി. വമ്പിച്ച ജനരോഷത്തിൽ അവർക്ക് അടിതെറ്റി. നിര്‍ഭയ സംഭവവും ലോക്പാല്‍ സമരവും തീര്‍ത്ത അലയൊലികളാണ് ഷീലായുഗത്തിന് ഡല്‍ഹിയില്‍ അന്ത്യം കുറിച്ചത്. ഇതിന് പുറമേയായിരുന്നു കോമൺവെൽത്ത് ഗെയിംസ് അഴിമതിയാരോപണങ്ങൾ. കോമൺവെൽത്ത് ഗെയിംസ് വേദികൾ പണിഞ്ഞതിൽ വൻ അഴിമതി നടന്നെന്ന റിപ്പോർട്ടുകൾ അവരെ പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയിലേക്ക് നയിച്ചു.പക്ഷേ, കോൺഗ്രസ് അവരെ സംരക്ഷിച്ചു.

2014-ൽ മോദി സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ്, അവരെ കേരളാ ഗവർണറാക്കിയെങ്കിലും അവർ തിരികെയെത്തി. ദില്ലിയിലെ കോൺഗ്രസിനെ നയിക്കാൻ അജയ് മാക്കനെപ്പോലുള്ളവർ മതിയാകില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു അവരെ കോൺഗ്രസ് മടക്കി വിളിച്ചത്. ഷീല ദീക്ഷിത് കോൺഗ്രസിനെയും കോൺഗ്രസ് ഷീല ദീക്ഷിത്നെയും അതിഗാഢമായി സ്നേഹിച്ചു .ഷീല ദീക്ഷിത് എന്ന കരുത്തുറ്റ സ്ത്രീ കോൺഗ്രസ് പാർട്ടിയുടെ നെടുംതൂൺ തന്നെ ആയിരുന്നു എന്നതിൽ തർക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (2 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (2 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (3 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (3 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (3 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (7 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (7 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (8 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (8 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (8 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (8 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (8 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (8 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (8 hours ago)

Malayali Vartha Recommends