ധോണി ഇനി കശ്മീര്‍ താഴ്‌വരയില്‍; തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാകാൻ ഫിനിഷർ റെഡി

കാശ്മീരിനെ മുറിവേല്പിക്കാതെസംരക്ഷിക്കാൻ രണ്ടാം മോദി സർക്കാർ സർവ്വസന്നാഹവുമായി രംഗത്തുണ്ട്.രാജ്യസുരക്ഷ എന്ന വലിയ ഉത്തരവാദിത്യം ശിരസാവഹിച്ചിരിക്കുന്ന കേന്ദ്രനേതൃത്വം രാജ്യത്തെ എന്ത് വില കൊടുത്തും കാക്കുക തന്നെ ചെയ്യും. ഇന്ത്യയുടെ യുവതലമുറ രാജ്യത്തെ സംരക്ഷിക്കുക ദൗത്യം മുറുകെ പിടിച്ച് നീങ്ങുന്നുമുണ്ട് ,ഇന്ത്യൻ ക്രിക്കറ്റ്ന്റെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയും അത്തരത്തിലൊരു കർമപദ്ധതിയുമായി മുന്നേറുകയാണ് .അതെ മഹേന്ദ്ര സിംഗ് ധോണി എന്ന കൂൾ ഫിനിഷർ ഇപ്പോള്‍ കശ്മീരിലെ ആര്‍മി യൂണിറ്റില്‍ തിരക്കിലാണ്.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റ് തിരക്കുകള്‍ക്ക് വിട നല്‍കി സൈനിക സേവനത്തിനായാണ് കശ്മീരിലെത്തിയത്. 106 പാരാ ബറ്റാലിയന്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാകും താമസിക്കുന്നത്.കശ്മീര്‍ താഴ്‌വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായിരിക്കും ധോണി. രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‌സ്.
അനന്ദ്‌നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്‌സിന്റെ ചുമതല. ധോണി, സൈന്യത്തിന്റെ പട്രോളിങ്, കാവല്‍ ജോലികളില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പാരച്യൂട്ട് റെജിമെന്റ് 106 ടി.എ ബറ്റാലിയനൊപ്പമാണ് ധോണി.ലോകകപ്പിന് ശേഷം മുൻ ക്യാപ്റ്റൻ കൂടിയായ ധോണി വിരമിക്കുമെന്ന വാർത്ത സജീവമായിരുന്നു,അതേസമയം വിരമിക്കലിന് ശേഷം സൈനിക വൃത്തിയിലേക്ക് മാറാനും സജീവമായി പങ്കെടുക്കാനുമാണ് ധോണി ആഗ്രഹിക്കുന്നത് എന്ന തരത്തില്‍ ധോണിയുടെ അടുത്തവൃത്തങ്ങൾ പ്രതികരിച്ചിരുന്നു.
ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റ്നന്റ് കേണലായി സേവനം ചെയുന്നുണ്ട് ധോണി. ലോകകപ്പില്‍ ധോണി കീപ്പിംഗ് ഗ്ലൗവില്‍ സൈനിക ചിഹ്നം ഉപയോഗിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാൽ രാജ്യം ധോണിയുടെ ഒപ്പമായിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി പിന്‍മാറിയിട്ടുണ്ട്. മഹിയെ ഇന്ത്യൻ ജനത ഏറെ ഇഷ്ടപെടുന്നുണ്ട്, ഈ കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിൽ ധോണി ഔട്ട് ആകുന്ന കാഴ്ച ഓരോ ക്രിക്കറ്റ് പ്രേമികളെയും കണ്ണീരിൽ ആയ്തിയിരുന്നു.
https://www.facebook.com/Malayalivartha
























