ബിജെപിയ്ക് കട്ട സപ്പോർട്ടുമായി ശിവസേന..... കര്‍ണാടകയില്‍ ജനാധിപത്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ശിവസേന

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടടപ്പെട്ട അധികാരം മധ്യപ്രദേശിലും രാജസ്ഥാനിലും തിരിച്ചു പിടിക്കാൻ തക്കംപാർത്തിരിക്കുകയാണ് ബിജെപി.മധ്യപ്രദേശ് ഇതിന്റെ ആദ്യലക്ഷണങ്ങൾ കാണിച്ചു തുടങ്ങി ..അപ്പോൾ ഇതാ വരുന്നു നീട്ടി എറിഞ്ഞു ശിവസേന ..ബിജെപി സ്നേഹമാണോ അതോ മഹാരാഷ്ട്രയിലെ ബിജെപിയുടെ പുതിയ തന്ത്രമാണോഇതിന്റെ പിന്നിൽ എന്ന് കണ്ടറിയണം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിച്ച ബി.ജെ.പി നടപടിയെ പുകഴ്ത്തിയാണ് ശിവസേന രംഗത്ത് എത്തിയിരിക്കുന്നത് . കര്‍ണാടകയില്‍ ജനാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നെന്നാണ് ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത് എന്നായിരുന്നു ശിവസേന സാമ്‌ന മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്.കുമാരസ്വാമി സര്‍ക്കാരിന്റെ പതനത്തെ ആഘോഷമാക്കേണ്ടതുണ്ടെന്ന് പറയുന്ന മുഖപ്രസംഗത്തില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ജനാധിപത്യം വിജയിക്കുമെന്നും അവകാശപ്പെടുന്നുണ്ട്.
കര്‍ണാടകയില്‍ പരമാവധി സീറ്റ് നേടിയാണ് ബി.ജെ.പി വിജയിച്ചത്. എന്നാല്‍ ജനവിധിക്ക് എതിരായി അവര്‍ക്ക് അധികാരത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു.ഒട്ടും ബലമില്ലാത്ത ഒരു സര്‍ക്കാരിനെയാണ് കുമാരസ്വാമി ഒരുക്കിയത്. അന്നേ ബിജെപി കുറിവെച്ചതായിരുന്നു ,കുറച്ച് എം.എല്‍.എമാര്‍ വിമതസ്ഥാനത്തേക്ക് വന്നതോടെ സര്‍ക്കാര്‍ വീണതും അതുകൊണ്ട് തന്നെയാണ്.
മധ്യപ്രദേശിലും രാജസ്ഥാനിലും ജനഹിതം തന്നെ നടപ്പിലാവുമെന്ന് വ്യക്തമാകുന്ന ഒരു സമയം വൈകാതെ വരുമെന്നായിരുന്നു ശിവസേന ലേഖനത്തില്‍ കുറിച്ചത്.അതേസമയം കര്‍ണാടകത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ബിജെപിയില്‍ ആശയകുഴപ്പം. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ തീര്‍പ്പാകുന്നതുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും കൂടുതല്‍ അംഗബലം നേടിയശേഷം സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























