മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി; 303നെതിരെ 82 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്

മുത്തലാഖ് ബില്‍ ലോക്‌സഭ 303നെതിരെ 82 വോട്ടുകള്‍ക്ക് ബില്‍ പാസാക്കി. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. ബില്‍ പാസാക്കുന്നതിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ലിംഗനീതിക്കു വേണ്ടിയുള്ളതാണ് ബില്ല് എന്ന് അദ്ദേഹം അവതരണവേളയില്‍ പറഞ്ഞു.ബില്ലിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എം പിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
https://www.facebook.com/Malayalivartha























