ഞാനെന്തെങ്കിലും അസഭ്യം പറഞ്ഞെങ്കില്‍, ഇതാ എന്റെ രാജി' സ്പീക്കറെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ അസം ഖാന്‍

ലോക്‌സഭയില്‍ രാജി പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി എം.പി അസം ഖാന്‍ രംഗത്ത് എത്തിയിരിക്കുയാണ് . സ്പീക്കര്‍ രമാ ദേവിയോട് പറഞ്ഞ വാക്കുകളിൽ സെക്‌സിസ്റ്റ് ആണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അസം ഖാന്റെ ഈ പ്രഖ്യാപനം.‘ ഞാനെന്തെങ്കിലും അസഭ്യം പറഞ്ഞെങ്കില്‍, ഈ നിമിഷം എന്റെ രാജി പ്രഖ്യാപിക്കുന്നു’ എന്നായിരുന്നു ആരോപണം നിഷേധിച്ചുകൊണ്ട് അസം ഖാന്‍ പറഞ്ഞത്.‘താങ്കളുടെ കണ്ണില്‍ നോക്കിക്കൊണ്ട് സംസാരിക്കാന്‍ മനസ് കൊതിക്കുന്ന ത്രയും നല്ലയാളാണ് താങ്കള്‍ എന്നാണ് എനിക്കു തോന്നുന്നത്.’ എന്നാണ് രമാ ദേവിയെക്കുറിച്ച് അസം ഖാന്‍ പറഞ്ഞത്.
അതേസമയം പ്രസ്താവനയില്‍ അസം ഖാന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു.അസം ഖാനെ പ്രതിരോധിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. ‘ സ്പീക്കറോട് അസംഖാന്‍ എന്തെങ്കിലും തരത്തിലുളള അനാദരവ് കാട്ടിയെന്ന് ഞാന്‍ കരുതുന്നില്ല. ഈ ആളുകള്‍ (ബി.ജെ.പി എം.പിമാര്‍) വളരെ മോശമായാണ് സംസാരിക്കുന്നത് വിരല്‍ ചൂണ്ടാന്‍ അവരാരാണ്?പ്രസ്താവനയെ രമാദേവിയും വിമര്‍ശിച്ചിരുന്നു. ‘ ഈ രീതിയിലല്ല സംസാരിക്കേണ്ടത്. ഈ വാക്കുകള്‍ പിന്‍വലിക്കണം.’ എന്നാണ് സ്പീക്കര്‍ പറഞ്ഞത്.
.
https://www.facebook.com/Malayalivartha























