കാര്‍ഗിലില്‍ ഇന്ത്യ വിജയപതാക പാറിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം... കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ മുഴുവന്‍ പാക്കിസ്ഥാന്‍ പട്ടാളത്തെയും തുരത്തിയായിരുന്നു ഇന്ത്യന്‍ സൈന്യം വിജയക്കൊടി കുത്തിയത്

കാര്‍ഗിലില്‍ ഇന്ത്യ വിജയപതാക പാറിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലൈ 26 നാണ് ഇന്ത്യ വിജയം പ്രഖ്യാപിച്ചത്. കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ മുഴുവന്‍ പാക്കിസ്ഥാന്‍ പട്ടാളത്തെയും തുരത്തിയായിരുന്നു ഇന്ത്യന്‍ സൈന്യം വിജയക്കൊടി കുത്തിയത്. അന്ന് മുതല്‍ ജൂലൈ 26 ഇന്ത്യന്‍ ജനത കാര്‍ഗില്‍ വിജയ ദിവസമായി ആചരിച്ച് വരികയാണ്.
പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. രണ്ടര മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയായ ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചു പിടിച്ചത്.
https://www.facebook.com/Malayalivartha























