കര്‍ണാടകയിലെ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്ത് സ്പീക്കര്‍... അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്കും 2023വരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല

നീണ്ട അനിശ്ചിതത്വത്തിനുശേഷം സഖ്യസര്‍ക്കാറിന്റെ വീഴ്ചക്ക് കാരണക്കാരായ വിമത എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുത്തത് സ്പീക്കര്‍. കെ.പി.ജെ.പി എം.എല്‍.എ ആര്‍. ശങ്കര്‍ (റാണിബെന്നൂര്‍), കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി (ഗോഖക്), മഹേഷ് കുമത്തള്ളി (അത്താണി) എന്നിവരെയാണ് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കിയത്. പലതവണ വിപ്പ് ലംഘിച്ചുകൊണ്ട് നിയമസഭ കക്ഷി യോഗത്തില്‍നിന്നുള്‍പ്പെടെ വിട്ടുനില്‍ക്കുകയും വിമതനീക്കം നടത്തുകയും പാര്‍ട്ടി വിരുദ്ധ നീക്കം നടത്തുകയും ചെയ്തതിനാണ്. കൂറുമാറ്റ നിരോധന നിയമ പ്രകാരം വിമത നീക്കത്തിന് തുടക്കം മുതല്‍ നേതൃത്വം നല്‍കിയിരുന്ന രമേശ് ജാര്‍ക്കിഹോളിയെയും അദ്ദേഹത്തിന്റെ അനുയായിയായ മഹേഷ് കുമത്തള്ളിയെയും അയോഗ്യരാക്കിയത്.
ഇരുവരും മുന്‍കൂട്ടി അറിയിക്കാതെയാണ് രാജിനല്‍കിയതെന്നും പിന്നീട് നേരില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എത്തിയില്ലെന്നും കുറൂമാറ്റ നിരോധന നിയമത്തിന്റെ പത്താം ഷെഡ്യൂള്‍ പ്രകാരമാണ് നടപടിയെടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു.ശങ്കറിന്റെ കെ.പി.ജെ.പി പാര്‍ട്ടിയെ നേരത്തേ കോണ്‍ഗ്രസില്‍ ലയിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് സഖ്യസര്‍ക്കാറില്‍ കഴിഞ്ഞ ജൂണില്‍ ആര്‍. ശങ്കര്‍ മന്ത്രിയാകുന്നത്.
പിന്നീട് സ്ഥാനമൊഴിഞ്ഞ് ബി.ജെ.പിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചതിനാണ് ആര്‍. ശങ്കറിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുത്തത്. 15ാം നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ (2023 മേയ് 23) മൂന്നുപേര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
https://www.facebook.com/Malayalivartha























