ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇനി പെട്രോളില്ല... ബോധവല്‍ക്കരണ പരിപാടിയുമായി ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ്

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇനി പെട്രോളില്ല. ബോധവല്‍ക്കരണ പരിപാടിയുമായി ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ് രംഗത്ത്. ഹെല്‍മറ്റ് ധരിക്കാതെ അപകടത്തില്‍പെടുന്ന ഇരുചക്രവാഹനയാത്രികരുടെ എണ്ണം വളരെയധികം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന പമ്പ് ഉടമകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാന്‍ ട്രാഫിക് പൊലീസ് ഒരുങ്ങുന്നത്.
ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അടുത്ത മാസത്തോടെ പദ്ധതി നടപ്പില്‍ വരും. ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവരോട് ഇനി ഹെല്‍മറ്റുണ്ടെങ്കില്‍ മാത്രമേ ഇന്ധനം ലഭിക്കുകയുള്ളൂവെന്ന് ജീവനക്കാര്‍ പറഞ്ഞ് മനസ്സിലാക്കണം. ജീവനക്കാരോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്പിലെ സിസിടിവി വഴി വാഹന നമ്പര്‍ കണ്ടെത്തി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും.
https://www.facebook.com/Malayalivartha
























