കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദിയൂരപ്പ ഇന്ന് വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ ഇന്ന് വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് 12.30 ന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ ഗവര്‍ണറെ കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാല്‍ നിയമസഭാ കക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ ദിവസം സ്പീക്കര്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിരുന്നു. ഇത് ബി.ജെ.പിക്ക് തിരിച്ചടിയായി.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന വാദമാണ് ബി.ജെ.പി ഉന്നയിച്ചത്.
"
https://www.facebook.com/Malayalivartha























