മോദിയെ എന്തിന് വിലകുറച്ച് കാട്ടുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിലകുറച്ച് കാണാൻ വേണ്ടി മാത്രമൊരു കത്ത്; മോദി സർക്കാരിന് പിന്തുണയുമായി കങ്കണ അടക്കമുള്ള 61 കലാകാരന്മാരുടെ സംഘം

ജയ് ശ്രീറാം അടക്കമുള്ള മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വ്യാപകമാകുന്നതിൽ ആശങ്കയറിയിച്ച് 49 കലാകാരന്മാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സിനിമാനടി രേവതിയുമുള്‍പ്പെടെ 49 സിനിമാ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്ത് നിരന്തരം സംഭവിക്കുന്ന ആള്‍ക്കൂട്ടക്കൊലകളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു, മോദിക്കായുള്ള സിനിമാപ്രവര്‍ത്തകരുടെ കത്ത്.
എന്നാൽ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലുള്ള 61 കലാകാരന്മാർ. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് തിരഞ്ഞെടുത്ത വിഷയത്തിൽ മാത്രം പ്രതികരിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നത് തെറ്റായ പ്രവണതയാണെന്ന് ഇവർ തങ്ങളുടെ കത്തിൽ ആരോപിച്ചു. സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷി, സിനിമാ പ്രവർത്തകരായ മധുർ ഭണ്ടാർക്കർ, വിവേക് അഗ്നിഹോത്രി, നർത്തകിയും രാജ്യസഭാംഗവുമായ സൊണാൽ മാൻസിംഗ് എന്നിവരാണ് കത്തിന് പിന്നിൽ.
മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്താണ് ഇത്തരമൊരു മറുപടി എഴുതുന്നതിന് തങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷകരെന്ന് സ്വയം വിശ്വാസിക്കുന്ന ചിലർ കൃത്യമായ രാഷ്ട്രീയ, സ്ഥാപിത താത്പര്യത്തോടെയാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിലകുറച്ച് കാണാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. ആദിവാസികളും പാർശ്വവത്കരിക്കപ്പെട്ടവരും മാവോവാദികളുടെ ആക്രമണത്തിന് ഇരയായപ്പോൾ ഇവർ എവിടെയായിരുന്നു. കാശ്‌മീരിലെ സ്‌കൂളുകൾ കത്തിക്കുമെന്ന് വിഘടനവാദികൾ ആഹ്വാനം മുഴക്കിയപ്പോഴും ഇക്കൂട്ടർ മിണ്ടിയില്ലെന്നും കത്തിൽ ആരോപിക്കുന്നു.
ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ 49 സിനിമാ പ്രവർത്തകർ കത്തെഴുതിയിരുന്നു. ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, സിനിമാനടി രേവതിയുമുള്‍പ്പെടെ 49 സിനിമാ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്ത് നിരന്തരം സംഭവിക്കുന്ന ആള്‍ക്കൂട്ടക്കൊലകളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു, മോദിക്കായുള്ള സിനിമാപ്രവര്‍ത്തകരുടെ കത്ത്.
'നിര്‍ഭാഗ്യവശാല്‍ ഇന്ന്, ജയ് ശ്രീറാം എന്നത് മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോര്‍വിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാന്‍ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബര്‍ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതര്‍ക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ല്‍ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങള്‍ ഇതിനെതിരെ എന്ത് നടപടിയെടുത്തു?' എന്ന് സിനിമാപ്രവര്‍ത്തകര്‍ കത്തിലൂടെ മോദിയോട് ചോദിക്കുന്നു.
ഈ കുറ്റവാളികള്‍ക്ക് ഒരിക്കലും ജാമ്യം നല്‍കാന്‍ പാടില്ലെന്നും, പരമാവധി ശിക്ഷ ഇവര്‍ക്ക് നല്‍കണമെന്നും സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ, 'അര്‍ബന്‍ നക്സല്‍' എന്നും ദേശവിരുദ്ധര്‍ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സിനിമ പ്രവർത്തകർ കത്തിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























