വിദ്യാര്‍ഥികള്‍ക്ക് ഇനി ബിരുദത്തോടൊപ്പം തന്നെ ബി.എഡും പഠിക്കാം

വിദ്യാര്‍ഥികള്‍ക്ക് ഇനി ബിരുദത്തോടൊപ്പംതന്നെ ബി.എഡും ചെയ്യാന്‍ പുതിയ കോഴ്‌സുകള്‍ക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. ബി.എബി.എഡ്, ബി.എസ്‌സിബി.എഡ്., ബി.കോംബി.എഡ് എന്നിങ്ങനെ മൂന്ന് കോഴ്‌സുകള്‍ നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സുകളായാണ് അനുവദിക്കുക. പുതിയ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ വരുന്നതോടെ ബി.എഡ് കോഴ്‌സുകള്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഒരുവര്‍ഷം ലാഭിക്കാനാകും.
നിലവില്‍ ബിരുദ പഠനത്തിനു ശേഷം രണ്ട് വര്‍ഷത്തെ ബി.എഡ് കോഴ്‌സാണുള്ളത്. പുതിയ കോഴ്‌സുകള്‍ നടപ്പ് അധ്യയന വര്‍ഷത്തില്‍ തന്നെ തുടങ്ങുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായും കേന്ദ്ര മാനവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കോഴ്‌സിന്റെ സിലബസിന് അന്തിമ രൂപമായതായും കോഴ്‌സുകള്‍ നടത്താന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഉടന്‍ ആരംഭിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























