ഫേസ്ബുക്കിലൂടെ ബോളിവുഡ് നടിക്ക് ലൈംഗിക ബന്ധത്തിന് ക്ഷണം; പിന്നെ സംഭവിച്ചത്

ഫോണ്‍ സെക്‌സിന് ഫേസ്ബുക്കിലൂടെ ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം അയച്ച ആള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി നടി. നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിക്കാണ് ഇത്തരം ഒരു ദുരനുഭവം നേരിടേണ്ടി വന്നത്. ഫേസ് ബുക്കിലൂടെയായിരുന്നു സുചിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സുചിത്ര ട്വീറ്റ് ചെയ്തിരിന്നു. മുംബൈ പൊലീസിനെ ടാഗ് ചെയ്ത് അയച്ച ട്വീറ്റിന് അധികം വൈകാതെ തന്നെ മറുപടി ലഭിച്ചു. സംഭവം അന്വേഷിച്ച് നടപടിയെടുക്കാമെന്ന് മുംബൈ പൊലീസ് മറുപടി കൊടുത്തു. ട്വീറ്റ് സൈബര്‍ പൊലീസിന് കൈമാറിയെന്നും അവർ വ്യക്തമാക്കി. അതേ സമയം ഉടന്‍ തന്നെ പോലീസ് പ്രതികരിച്ചതില്‍ നന്ദിയുണ്ടെന്ന് സുചിത്ര മറുപടി പറഞ്ഞു.
നാഷണൽ ക്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് പറയുന്ന വ്യക്തിയാണ് സന്ദേശം അയച്ചത്. തനിക്ക് ഇങ്ങനെ സന്ദേശം അയക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലെ സാധാരണക്കാരികളായ പെണ്‍കുട്ടികളോട് എങ്ങനെയായിരിക്കും പെരുമാറുകയെന്ന സന്ദേഹവും സുചിത്ര പ്രകടിപ്പിച്ചു. തനിക്ക് വേറെ ഭീഷണികളൊന്നുമില്ല. ഇത്തരം പ്രവണകള്‍ ഇല്ലാതാക്കിയില്ലെങ്കില്‍ അത് പെണ്‍കുട്ടികള്‍ക്ക് വലിയ ശല്യമാകും. ഈ സന്ദേശം ശ്രദ്ധയില്‍പ്പെടുത്തിയെന്നെ ഉള്ളുവെന്നും സുചിത്ര പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ 100ല്‍ വിളിച്ചോ ട്വീറ്റ് ചെയ്‌തോ അറിയിച്ചാല്‍ കൃത്യമായ ഇടപെടലുണ്ടാകുമെന്നും പൊലീസ് ഉറപ്പു നൽകി.
https://www.facebook.com/Malayalivartha























