മോദിയുടെ കാർഗിൽ ദിന ഓർമ്മകൾ; കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തിന്റെ നിറവില്‍ കാര്‍ഗില്‍ സൈനികരുമായി ആശയവിനിമയം നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തിന്റെ നിറവില്‍ കാര്‍ഗില്‍ സൈനികരുമായി ആശയവിനിമയം നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ചിത്രങ്ങള്‍ പങ്കുവെച്ചത്.
'1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധസമയത്ത്, കാര്‍ഗിലില്‍ പോകാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. ധീരരായ സൈനികരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സാധിച്ചു. ഹിമാചല്‍ പ്രദേശിലും ജമ്മുകാശ്മീരിലും പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്ന സമയമായിരുന്നു അന്ന്. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ് സൈനികരുമായുളള കൂടിക്കാഴ്ച തനിക്ക് സമ്മാനിച്ചത്. '- ചിത്രങ്ങള്‍ പങ്കുവെച്ച് മോഡി ട്വിറ്ററില്‍ കുറിച്ചു.
സൈനികര്‍ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോയും, പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതുമാണ് ചിത്രങ്ങളിലുളളത്.
കാർഗിൽ യുദ്ധത്തിന്റെ ദീപ്തസ്മരണകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് ആകുന്നു. 1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെയാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 20 വർഷം മുൻപ് കാർഗിലിൽ വച്ച് നടന്ന യുദ്ധത്തെ 'യുദ്ധം' എന്നല്ല പാകിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കാർഗിൽ വാറിനെ സൂചിപ്പിക്കാൻ 'സംഘട്ടനം' എന്ന വാക്കാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇതിന് ഒരു കാരണമുണ്ട്. കാർഗിലിൽ തങ്ങൾ നുഴഞ്ഞു കയറിയതിനെ കുറിച്ച് പാകിസ്ഥാൻ പറഞ്ഞുപരതിയ കള്ളങ്ങളാണ് ഇങ്ങനെ യുദ്ധത്തെ അവർ വിശേഷിപ്പിക്കാനുള്ള കാരണം. തങ്ങളുടെ സൈനികർ ഒരിക്കലും നിയന്ത്രണ രേഖ മുറിച്ച് കടന്നിരുന്നില്ലെന്നും തീവ്രവാദികളും കൂലിപ്പട്ടാളക്കാരുമാണ് നിയന്ത്രണരേഖ മുറിച്ചുകടന്ന് കാർഗിൽ കൈവശപ്പെടുത്തിയതെന്നുമായിരുന്നു പാകിസ്ഥാനിൽ നിന്നും ഇന്ത്യയ്ക്ക് ലഭിച്ച ഔദ്യോഗിക വിവരം. ഇതനുസരിച്ച് പ്രവർത്തിച്ച ഇന്ത്യൻ സൈന്യം അധികം സൈനികബലം ഉപയോഗിക്കാതെയായിരുന്നു നുഴഞ്ഞുകയറ്റക്കാരെ നേരിട്ടത്. ഇത്തരത്തിൽ ഇവരെ നേരിട്ട ഇന്ത്യയുടെ നിരവധി ധീര ജവാൻമാരാണ് പാകിസ്ഥാൻ പട്ടാളത്തിന്റെ ക്രൂര പീഡനത്തിലൂടെ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ചത്.
1999ൽ കാർഗിൽ ജില്ലയിലെ ഇന്ത്യൻ അധീനതയിലുള്ള പ്രദേശങ്ങൾ പിടിച്ചടക്കിയ പാകിസ്ഥാൻ 'ഭീകര'രെ കണ്ടെത്താനും അവരെ തുരത്താനുമായി ഓപ്പറേഷൻ വിജയ് എന്ന പേരിൽ എത്തിയ ഇന്ത്യൻ സൈന്യം അമ്പരന്നുപോയി. കാർഗിലിലെ ദ്രസ്, കക്സർ, മുഷ്‌ക്കോ എന്നീ പ്രദേശങ്ങളാണ് പാകിസ്ഥാൻ കൈവശപ്പെടുത്തിയിരുന്നത്. തുടർന്ന് തയാറെടുപ്പുകൾ നടത്താതെ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാനെത്തിയ ഇന്ത്യൻ സൈന്യത്തിലെ ആറ് പേരെ പാകിസ്ഥാൻ പട്ടാളം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. സൗരഭ് കാലിയ, അർജുൻറാം ബസ്വാന, മുലാറാം ബിഡിയസാർ, ഭൻവാർ ലാൽ ഭഗാരിയ, ബിക്കാ റാം മുദ്ദ്, നരേഷ് സിംഗ് സിൻസിൻവാർ എന്നിവരായിരുന്നു ആ സൈനികർ. പഴുപ്പിച്ച ലോഹദണ്ഡുകൾ ശരീരത്തിൽ കുത്തിയിറക്കിയും, സ്വകാര്യ അവയവങ്ങൾ വെട്ടിമാറ്റിയും, കണ്ണുകൾ ചൂഴ്ന്നെടുത്തുമാണ് പാകിസ്ഥാൻ ഇവരെ കൊല ചെയ്തത്തങ്ങളുടെ സൈനികരല്ല കാർഗിലിൽ അതിക്രമിച്ച് കടന്നതെന്ന നുണ വർഷങ്ങളോളമാണ് പാകിസ്ഥാൻ പ്രചരിപ്പിച്ചത്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നാണ് കാർഗിൽ യുദ്ധം. ശത്രുവിനോടും കാലാവസ്ഥയോടും മല്ലടിച്ചുള്ള പോരാട്ടം. കര നാവിക വ്യോമ സേനകൾ ഒരുമിച്ച് അണിനിരന്നു. 1999 മെയ് രണ്ടുമുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം.
പോരാട്ടത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 527 സൈനികരെയാണ്. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാർഗിൽ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ജൂലൈ 14ന് പാകിസ്താൻ മേൽ ഇന്ത്യ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു. ദ്രാസ് മേഖലയിലെ മഞ്ഞുമൂടിയ മലനിരകളിൽ രാജ്യം വിജയക്കൊടി പാറിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത യുദ്ധ വിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്.
https://www.facebook.com/Malayalivartha























