ധോണി നാടിനെ സംരക്ഷിക്കും, അദ്ദേഹത്തിന് സംരക്ഷണം വേണ്ടായെന്ന് സൈനിക മേധാവി

ജമ്മു കശ്മീരിലേക്ക് സൈനിക സേവനത്തിനായി പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും, മറ്റു സൈനികര്‍ക്കൊപ്പം അദ്ദേഹം നാടിനെ സംരക്ഷിക്കുകയാണ് ചെയ്യുകയെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി, തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന സൈനിക ചുമതലകള്‍ നിറവേറ്റാന്‍ പ്രാപ്തനാണെന്നും ജനറല്‍ റാവത്ത് അഭിപ്രായപ്പെട്ടു. ഏതൊരു സൈനികനെയും പോലെ സംരക്ഷകന്റെ റോളാണ് ധോണിക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സൈനിക യൂണിഫോം മോഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അതേ യൂണിഫോമില്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനും ബാധ്യസ്ഥനാണ്. സൈനിക സേവനത്തിനു മുന്നോടിയായി അടിസ്ഥാന പരിശീലനം ധോണി നേടിക്കഴിഞ്ഞു. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' - ഒരു ദേശീയ മാധ്യമത്തോട് ജനറല്‍ റാവത്ത് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























