പ്രണയിച്ചു വിവാഹം ചെയ്ത ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തി; യുവതിക്കും കാമുകനും ജീവപര്യന്തം

കാമുകനൊപ്പം ചേർന്ന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. കേസിൽ കാമുകനും യുവതിക്കും ജീവപര്യന്തം തടവ്. രണ്ട് വര്‍ഷം മുൻപു കൊല്‍ക്കത്തയെ നടുക്കിയ കൊലപാതകത്തിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കൊൽക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ അനുപം സിന്‍ഹ(34) ആണ് കൊല്ലപ്പെട്ടത്. ഭാര്യ മോന കാമുകന്‍ അജിത് റോയ് എന്നിവരാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അനുപവും മോനയും 2017 ജനുവരിയില്‍ വിവാഹിതരായത്. അനുപം മണി എക്സ്ചേഞ്ച് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. വിവാഹത്തിന് ശേഷം മോന അജിത് റോയിയുമായി പ്രണയത്തിലാവുകയായിരുന്നു. സ്കൂളില്‍ വെച്ച് ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നുവെങ്കിലും മോന ഉന്നത പഠനത്തിനായി പോയതോടെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. മോന നല്‍കിയ വീടിൻറെ താക്കോല്‍ ഉപയോഗിച്ച് അജിത് റോയ് വീടിനുള്ളിൽ എത്തി. ഇരുബ് വടികൊണ്ട് അടിച്ച് ഇയാൾ അനുപം സിന്‍ഹയെ കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ,ഈ വിധിയില്‍ സംതൃപ്തിയില്ലെന്നും ഇരുവര്‍ക്കും വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും അനുപം സിന്‍ഹയുടെ രക്ഷിതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























