കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ ചുമതലയേറ്റു; നാലാം തവണയാണ് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്; ജൂലൈ 31ന് മുന്‍പായി അദ്ദേഹം ഭൂരിപക്ഷം തെളിയിക്കണം

കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി ബി.എസ് യെദിയൂരപ്പ ചുമതലയേറ്റു. അല്‍പം മുന്‍പ് ബംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല യെദിയൂരപ്പക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.ഇത് നാലാം തവണയാണ് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
എന്നാല്‍ ഒരു തവണ പോലും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുകൂല തീരുമാനത്തിനായി കഴിഞ്ഞ രണ്ടു ദിവസമായി ബി.ജെ.പി സംസ്ഥാന ഘടകം കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ വിമതരുടെ പിന്തുണ തങ്ങള്‍ക്കാണെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയ ശേഷമാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് യെദിയൂരപ്പക്ക് നീങ്ങാനായത്.
അതേസമയം ചുമതലയേറ്റാലും ജൂലൈ 31ന് മുന്‍പായി അദ്ദേഹം ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. അതിന് മുന്‍പായി അദ്ദേഹം തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുമെന്നും അഭ്യൂഹമുണ്ട്. ഭൂരിപക്ഷം സംബന്ധിച്ച കാര്യത്തില്‍ തനിക്ക് 101 ശതമാനം ഉറപ്പുണ്ടെന്നാണ് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്.
https://www.facebook.com/Malayalivartha























