പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സഭാംഗങ്ങള്‍ക്കും ഇത് കളങ്കമാണ്:അസംഖാന്റെ ലൈംഗികപരാമര്‍ശത്തിനെതിരെ പ്രതികരിച്ച് സ്മൃതി ഇറാനി

സമാജ്വാദി പാര്‍ട്ടി എംപി ആസാം ഖാന്‍ നടത്തിയ ലൈംഗിക പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ വന്‍ബഹളം. ബി.ജെ.പി ലോക്‌സഭാംഗമായ രാമദേവിക്കെതിരെയാണ് ഖാന്‍ പരാമര്‍ശിച്ചത്. ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി അസം ഖാനെ ശക്തമായി വിമര്‍ശിച്ചു.
പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സഭാംഗങ്ങള്‍ക്കും ഇത് കളങ്കമാണെന്നും നിശബ്ദ കാണികളായി തുടരാനാവില്ലെന്നും അവര്‍ പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയണമെന്നും സ്മൃതി ഇറാനി സഭയെ ഓര്‍മ്മിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് രാജ്യം മുഴുവന്‍ നിരീക്ഷിച്ചുകഴിഞ്ഞെന്നും ഇതേ സഭ തന്നെയാണ് ജോലിസ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനെതിരെ ബില്‍ പാസാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയോട് മോശമായി പെരുമാറാനും നാടകീയമായി രക്ഷപ്പെടാനും കഴിയില്ലെന്നും അവര്‍ പറഞ്ഞു.
ലോക്‌സഭയിലെ വനിതാ അംഗങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി ബീഹാര്‍ എംപി രാമദേവിക്കെതിരെ അസം ഖാന്‍ നടത്തിയ ലൈംഗിക പരാമര്‍ശത്തെ അപലപിച്ചു. ഖാന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ഖാനെതിരെ നടപടി വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. വനിതാ എംപിമാരുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും മറ്റ് നിരവധി എംപിമാരും അദ്ദേഹത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























