ആ മോഹം മടക്കി പോക്കറ്റിലിടുന്നതാണ് പാകിസ്താന് നല്ലത്; അടിച്ചാല്‍ തിരിഞ്ഞോടുന്ന സേനയല്ലിത് പാകിസ്താന് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ മുന്നറിയിപ്പ് 'നടക്കാത്ത ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോകരുത്'; ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടുപോകുമെന്നും പ്രതിരോധ സേന ഒരിക്കലും പുറകോട്ട് പോകില്ലെന്നും കരസേനാ മേധാവി.നടക്കാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാന്‍ മുന്നോട്ടുപോകരുതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്റ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടുപോകുമെന്നും പ്രതിരോധ സേന ഒരിക്കലും പുറകോട്ട് പോകില്ലെന്നും കരസേനാ മേധാവി പറഞ്ഞു.
ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് പുഷ്പചക്രം അര്‍പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുമയായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ചയും നടത്തി. സൈനിക മേധാവികളുടെ നേതൃത്വത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ ചടങ്ങുകള്‍ അവസാനിച്ചു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ദ്രാസില്‍ എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദ്രാസിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പകരം രാഷ്ട്രപതി ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചശേഷം തിരികെ പോകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ദ്രാസില്‍ എത്തിയിരുന്നില്ല. എന്നാല്‍ ദ്രാസിലെത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു.
ഒപ്പം തന്നെ കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം ദ്രാസിലെ യുദ്ധസ്മാരകത്തില്‍ വിപുലമായി ആഘോഷിച്ചു. ഇന്ത്യയെ നേരിടാനുള്ള ശേഷി പാക്കിസ്ഥാനില്ലെന്ന് കാര്‍ഗില്‍ യുദ്ധവിജയം അടിവരയിട്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.കാര്‍ഗിലില്‍ നേടിയ ഐതിഹാസിക വിജയത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി. യുദ്ധവിജയം നേടിയ ദ്രാസിലായിരുന്നു പ്രധാന ആഘോഷം. അതേസമയം ശ്രീനഗറിലെ ആഘോഷച്ചടങ്ങുകളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്തു. രാജ്യത്തിനു വേണ്ടി കാര്‍ഗിലില്‍ പോരാടിയ സൈനികരുടെ ധീരതക്ക് മുന്നില്‍ രാജ്യം നമിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. സൈനികരുടെ ധൈര്യത്തേയും സമര്‍പ്പണത്തേയും ഓര്‍മിപ്പിക്കുന്നതാണ് കാര്‍ഗില്‍ വിജയ് ദിവസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. കാര്‍ഗിലില്‍ പോയതിന്റെയും സൈനികരുമായി ആശയവിനിമയം നടത്തുന്നതിന്റെയും ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ദേശീയ യുദ്ധസ്മാരകത്തില്‍ സ്മൃതി ചക്രമര്‍പ്പിച്ചു. നിഴല്‍ യുദ്ധം ചെയ്യാന്‍ മാത്രമേ പാകിസ്ഥാന് കഴിയുകയുള്ളൂവെന്ന് രാജ്നാഥ് സിങ് പറഞ്ഞുകരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ മൂന്ന് സേനാമേധാവികളും ദ്രാസില്‍ വീരമൃത്യുവരിച്ച സൈനികരുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. യുദ്ധത്തില്‍ പങ്കെടുത്ത സൈനികരും വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളും വിജയാഘോഷ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നടക്കാത്ത ലക്ഷ്യത്തിനായി ഇനിയും മുന്നോട്ട് പോകരുതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
"
https://www.facebook.com/Malayalivartha























