കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസവോട്ട് തേടും.... പ്രധാന്‍മന്ത്രി കിസാന്‍ യോജന പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപയ്ക്ക് പുറമെ 4000 രൂപ രണ്ട് ഗഡുക്കളായി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തീരുമാനം യെദ്യൂരപ്പ പ്രഖ്യാപിച്ചു

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തിങ്കളാഴ്ച സഭയില്‍ വിശ്വാസ വോട്ട് തേടും . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സഭയില്‍ വിശ്വാസ വോട്ട് തേടുമെന്നും സംസ്ഥാന ബജറ്റ് പാസാക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
അധികാരമേറ്റെടുത്തതിന് പിന്നാലെ, പ്രധാന്‍മന്ത്രി കിസാന്‍ യോജന പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപയ്ക്ക് പുറമെ 4000 രൂപ രണ്ട് ഗഡുക്കളായി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തീരുമാനം യെദ്യൂരപ്പ പ്രഖ്യാപിച്ചു.
എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഞങ്ങള്‍ കാണിച്ചുനല്‍കാമെന്നും യെദ്യൂരപ്പ പറഞ്ഞു. കഴിഞ്ഞ 14 മാസമായി സംസ്ഥാനത്ത് ഭരണനിര്‍വഹണം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതികാരത്തിന്റെ രാഷ്ട്രീയം തങ്ങള്‍ അനുവര്‍ത്തിക്കില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചാലും അവരെ സുഹൃത്തുക്കളായി കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു.
മറക്കുകയും പൊറുക്കുകയും ചെയ്യുക എന്നതാണ് തന്റെ ആദര്‍ശമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഉടന്‍ ബന്ധപ്പെടുമെന്നും ആവശ്യമെങ്കില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























