മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് 17 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു, വെള്ളക്കെട്ടു മൂലം ഗതാഗതം താറുമാറില്‍...

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ 17 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. നിരവധി വിമാനങ്ങള്‍ വൈകി. മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് മൂലം ഗതാഗതകുരുക്കും നഗരത്തില്‍ തുടരുകയാണ്. ശനിയാഴ്ച ഉച്ചക്ക് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ജുഹു താരാ റോഡ്, ജോഗസ്‌വാരി വിഗറോലി ലിങ്ക് റോഡ്, എസ്.വി റോഡ്, വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ചില ഭാഗങ്ങങള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മുംബൈ വിമാനത്താവളതിന്റെ ആഭ്യന്തര ടെര്‍മിനല്‍ ഗേറ്റിന് മുന്നിലും വെള്ളക്കെട്ടുണ്ടായി. ഇതുകാരണം വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രികര്‍ക്കും ബുദ്ധിമുട്ട് നേരിട്ടു. അതേസമയം, കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബൃഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























