പാക് അധീന കശ്മീര്‍ ഇന്ത്യക്ക് പിടിച്ചടക്കാന്‍ ഞൊടിയിടവേഗം മതിയെന്ന് കരസേനാ മേധാവി ബിവിന്‍ റാവത്ത്

ഇന്ത്യന്‍ സൈന്യം എത്രമേല്‍ കരുത്തരാണ് എന്നതിന് ഉദാഹരണമാണ് ഇന്നലെ നമ്മുടെ കരസേനാമേധാവി നടത്തിയ ഒരു പ്രസ്താവന ഇപ്പോള്‍ പാകിസ്താന്‍ പിടിച്ചടക്കിവച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന പാക് അധീന കശ്മീര്‍ ഇന്ത്യക്ക് പിടിച്ചടക്കാന്‍ ഞൊടിയിടവേഗം മതി എന്ന ആത്മവിശ്വാസത്തിന്റെ വാക്കുകളാണ് അദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തു വരുന്നത്. അതിന് വേണ്ടത് രാഷ്ട്രീയ തീരുമാനമാണ് സര്‍ക്കാരിന്റെ തീരുമാനമാണ് എന്നാണ് കരസേനാ മേധാവി ബിവിന്‍ റാവത്ത് പറയുന്നത്.
പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന് മേല്‍ പൂര്‍ണമായും അവകാശം ഇന്ത്യയ്ക്കാണെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടിവരയിടുകയാണ്. കശ്മീരിന്റെ മറ്റ് ഭാഗങ്ങള്‍ പാകിസ്താനില്‍ നിന്ന് തിരിച്ചുപിടിക്കേണ്ടതെങ്ങനെ എന്നത് രാഷ്ട്രീയ തീരുമാനം ആയിരിക്കുമെന്നും സൈന്യം ഉത്തരവുകള്‍ അനുസരിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കുമ്പോള്‍.
ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും അത്മവിശ്വാസവും എത്രമാത്രമാണെന്നുകൂടി വെളിവാകുകയാണ്. ഇന്നലെ കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീര്‍ തിരികെ പിടിക്കേണ്ടത് നയതന്ത്രമാര്‍ഗത്തില്‍ കൂടിയോ അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളില്‍ കൂടിയോ എന്നത് രാഷ്ട്രീയമായ തീരുമാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1947 ല്‍ അന്നത്തെ രാജാവ് ഹരിസിങ് കശ്മീരിനെ ഇന്ത്യയില്‍ നിരുപാധികം ലയിപ്പിച്ചതാണെന്ന് കരസേനാമേധാവി പറഞ്ഞു.
തുടര്‍ന്ന് കശ്മീരില്‍ വിന്യസിക്കപ്പെട്ട ഇന്ത്യന്‍ സൈന്യം പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ കശ്മീരിന്റെ ചില ഭാഗങ്ങള്‍ പാകിസ്താന്റെ പക്കലായി. അതിനെ പാക് അധീന കശ്മീരെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ പോലെ വീണ്ടും അബദ്ധങ്ങള്‍ ആവര്‍ത്തിക്കാന്‍ പാകിസ്താന്‍ തയ്യാറായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. 1999 ല്‍ കാര്‍ഗിലില്‍ പാക് സൈന്യം നടത്തിയ നുഴഞ്ഞുകയറ്റത്തിനെതിരെയാണ് യുദ്ധം നടന്നത്. മൂന്ന് മാസം നീണ്ടുനിന്ന ഐതിഹാസിക പോരാട്ടത്തിനൊടുവില്‍ ഇന്ത്യ വിജയം വരിച്ചു. ഓപ്പറേഷന്‍ വിജയ് എന്ന കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20ാം വാര്‍ഷികം രാജ്യം ആഘോഷിക്കുകയാണ്.
മാത്രമല്ല പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു 'നടക്കാത്ത ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോകരുത്'; ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടുപോകുമെന്നും പ്രതിരോധ സേന ഒരിക്കലും പുറകോട്ട് പോകില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കിയിരുന്നു.നടക്കാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാന്‍ മുന്നോട്ടുപോകരുതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.
പാകിസ്ഥാന്റ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടുപോകുമെന്നും പ്രതിരോധ സേന ഒരിക്കലും പുറകോട്ട് പോകില്ലെന്നും കരസേനാ മേധാവി പറഞ്ഞു. ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് പുഷ്പചക്രം അര്‍പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുമയായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ചയും നടത്തി. സൈനിക മേധാവികളുടെ നേതൃത്വത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ ചടങ്ങുകള്‍ അവസാനിച്ചു.
മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ദ്രാസില്‍ എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദ്രാസിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പകരം രാഷ്ട്രപതി ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചശേഷം തിരികെ പോകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ദ്രാസില്‍ എത്തിയിരുന്നില്ല. എന്നാല്‍ ദ്രാസിലെത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha























