രാജീവ് ഗാന്ധി വധകേസ് പ്രതി നളിനി പരോളിൽ പുറത്തിറങ്ങി; മകളുടെ വിവാഹത്തിന് പങ്കെടുക്കാനാണ് പരോൾ ലഭിച്ചത്; മകളുടെ വിവാഹം നടക്കുന്നത് ലണ്ടനിലോ?

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി നളിനി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു മാസത്തെ പരോളില്‍ പുറത്തിറങ്ങി. യുകെയില്‍ എംബിബിഎസ്പഠിക്കുന്ന മകള്‍ അരിത്രയുടെ വിവാഹം നടത്തുന്നതിനായിട്ടാണ് ഒരു മാസത്തെ പരോൾ നളിനിക്ക് മദ്രാസ് ഹൈക്കോടതി നൽകിയത്. എന്നാൽ ലണ്ടനിലുള്ള മകള്‍ വിവാഹത്തിന് ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്കു പോലും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇന്ത്യന്‍ പൗരത്വമില്ലാത്ത മകളുടെ വിവാഹത്തിനെന്നു പറയുന്നത് തന്നെ തട്ടിപ്പാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. വിവാഹം ലണ്ടനില്‍ വച്ചു തന്നെ നടക്കുമെന്നാണ് സൂചനകൾ. 28 വര്‍ഷത്തിനു ശേഷം ഇത് രണ്ടാമത്തെ പരോളാണ് നളിനിക്ക് കിട്ടുന്നത്. പിതാവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ആദ്യം പരോളിനിറങ്ങിയത്.
നളിനിയടക്കം നാല് പ്രതികള്‍ക്കാണ് ടാഡ കോടതി വിധിച്ച വധശിക്ഷയെ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണം എന്ന സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം നളിനിക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു. ജയിലില്‍ വച്ചാണ് നളിനി മകളെ പ്രസവിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, രവിചന്ദ്രന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നീ പ്രതികള്‍ ഇതേ കേസില്‍ ഇപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ്.
https://www.facebook.com/Malayalivartha
























