Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

'ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ.വരെ' ഇന്ത്യയെ വിറപ്പിച്ച അധോലോക നായകന്റെ വീക്ക്നസ് മുജ്റാസും, സുന്ദരികളായ സ്ത്രീകളും...

04 AUGUST 2019 03:47 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ വിറപ്പിച്ച അധോലോകനായകനാണ് ദാവൂദ് ഇബ്രാഹിം. ഒരുകാലത്ത് "ഡി' എന്നേ പറയൂ. ശബ്ദമുയര്‍ത്തി ആരും മുംബൈയില്‍ ആ അക്ഷരം ഉച്ചരിക്കാറില്ല. "ഡി' എന്നാല്‍ ദാവൂദ്. ദാവൂദ് ഇബ്രാഹിം കര്‍സര്‍. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍നിന്ന് മുംബൈ മഹാനഗരത്തിലെത്തി അധോലോകസാമ്രാജ്യം സ്ഥാപിച്ച് അലംഘനീയമായ നിയമങ്ങള്‍ സ്വയം സൃഷ്ടിച്ച് വാണരുളിയ സര്‍വപ്രതാപി. ബോളിവുഡിന്റെ ഇടനാഴികളില്‍, മാംസവ്യാപാരത്തിന്റെയും കള്ളക്കടത്തിന്റെയും അന്തപ്പുരങ്ങളില്‍, വാതുവയ്പിന്റെയും നിശാനൃത്തശാലകളുടെയും ഇരുട്ടറകളില്‍, നഗരത്തെ കീറിമുറിച്ച് സദാചലിച്ചുകൊണ്ടിരുന്ന ഇലക്ട്രിക് ട്രെയിനുകളില്‍- എല്ലായിടത്തും പതുക്കെ, ഭയത്തോടെ ആ വാക്ക് ഉച്ചരിക്കപ്പെട്ടു. ഡി കമ്പനിയുടെ ആയുധധാരികള്‍ എപ്പോഴും മുന്നില്‍ പ്രത്യക്ഷപ്പെടാം. വെടിയുതിര്‍ക്കാം. വസ്തുവ്യാപാരത്തിനും വാഹനവ്യാപാരത്തിനും ഡി കമ്പനിയുടെ കൈയൊപ്പ് വേണം. മുംബൈയുടെ കിരീടമില്ലാത്ത രാജപദവിയായിരുന്നു ദാവൂദിന്.

257 പേരുടെ മരണംകൊണ്ട് രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മുംബൈ സ്ഫോടനങ്ങള്‍. ദാവൂദ് അതിന്റെ സൂത്രധാരനായിരുന്നു. ഡി കമ്പനി അതിന്റെ നടത്തിപ്പുകാരായിരുന്നു. ഒടുവില്‍ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടപ്പോഴും ദാവൂദ് സര്‍വസൗകര്യങ്ങളോടെയും സുഖലോലുപതയോടെയും ജീവിതം ആഘോഷിക്കുന്നു. മുംബൈയില്‍ തുരുതുരെ ബോംബുകള്‍ പൊട്ടിയശേഷം ദാവൂദ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയിട്ടില്ല. അല്ലെങ്കില്‍ ഇന്ത്യയില്‍ ദാവൂദിനെ ആരും കണ്ടിട്ടില്ല. പക്ഷേ, കറാച്ചിയില്‍, ദുബായില്‍, വിവിധ പാക് നഗരങ്ങളില്‍, ലോകത്തിന്റെ ആര്‍ഭാടകേന്ദ്രങ്ങളില്‍ ദാവൂദിന്റെ സൈ്വരവിഹാരം ഒരിക്കലും മുടങ്ങിയിട്ടില്ല.

ഇപ്പോഴിതാ അധോലോക മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച്, തീവ്രവാദസംഘങ്ങളെക്കുറിച്ച് മുന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ എഴുതിയ പുസ്തകം ചർച്ചയാവുകയാണ്. ക്രൈംത്രില്ലര്‍ ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് നീരജ്കുമാറിന്റെ വിവരണം. 'ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ.വരെ' എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ...

ദാവൂദിനൊപ്പം വളര്‍ന്ന ഒരാളായിരുന്നു അഹമ്മദ് മന്‍സൂര്‍. ദാവൂദിന്റെ ആദ്യകാലജീവിതവും പില്‍ക്കാലജീവിതവും അയാള്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. പിതാവ് ദാവൂദിനെ കര്‍ശനമായ അച്ചടക്കത്തിലാണ് വളര്‍ത്തിയത്. ഒരിക്കല്‍ ദാവൂദും അയാളുടെ സഹോദരനും ചെയ്ത ഏതോ കുറ്റത്തിന്, പിതാവ് അവരെ പൊതുജനങ്ങളുടെ മുന്നിലിട്ട് ചാട്ടവാര്‍കൊണ്ടടിക്കുകയുണ്ടായി. പിതാവ് ഒരു പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിഹീനമായ പരിസരങ്ങളുള്ള ഒരു ഇടുങ്ങിയ തെരുവിലെ ഒറ്റമുറിവീട്ടിലായിരുന്നു ദാവൂദിന്റെ കുടുംബം താമസിച്ചിരുന്നത്. അന്ന് അയാളുടെ ലോകത്തിന്റെ അതിരുകള്‍ ആ തെരുവിന്റെ അതിരുകളായിരുന്നു.

ആ സാഹചര്യങ്ങളില്‍നിന്നും തനിക്ക് ശോഭനമായ ഭാവി ഉണ്ടാവുകയില്ലെന്നയാള്‍ മനസ്സിലാക്കി. ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ ഇന്നത്തെ ജീവിതത്തിലെ രാജകീയാഡംബരങ്ങളെക്കുറിച്ചും അയാള്‍ വിശദീകരിച്ചു. അയാള്‍ക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു കാര്യങ്ങള്‍ മുജ്റാസും* (mugra) സുന്ദരികളായ സ്ത്രീകളുമായിരുന്നു. അതുകൊണ്ടുതന്നെ ബോളിവുഡ്ഡില്‍ അയാള്‍ സജീവതാത്പര്യം നിലനിര്‍ത്തി. ക്രിക്കറ്റും അതിതാത്പര്യത്തോടെ പിന്തുടര്‍ന്നു. മുംബൈയില്‍ എല്ലാറ്റിനും അവസാനവാക്ക് ദാവൂദിന്റെതായിരുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തര്‍ക്കങ്ങളില്‍ ശരിതെറ്റുകള്‍ നിശ്ചയിച്ചത് ദാവൂദായിരുന്നു. ബോളിവുഡ് സിനിമകളില്‍ ആരൊക്കെ അഭിനയിക്കണം, ഏതു പടം എന്ന് റിലീസു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളും നിശ്ചയിച്ചിരുന്നത് ദാവൂദിന്റെ കോടതിയായിരുന്നു. മിക്കവാറും എല്ലാ ബോളിവുഡ് വ്യക്തിത്വങ്ങളും അയാളെക്കണ്ട് തങ്ങളുടെ വിധേയത്വം അറിയിക്കാറുണ്ട്. സിനിമാനടികളോട് ഒരു പ്രത്യേക കമ്പംതന്നെ അയാള്‍ക്കുണ്ട്. ഒരു സിനിമാനടിയെ അയാള്‍ രഹസ്യമായി വിവാഹം ചെയ്തിട്ടുമുണ്ട്. അതില്‍ പിറന്ന മകനെ നടിയുടെ സഹോദരിയാണ് ബാംഗ്ലൂരില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുന്നത്.

കഷ്ടപ്പെടുന്ന മനുഷ്യരെ സഹായിച്ച് ഒരു റോബിന്‍ഹുഡ് പ്രതിച്ഛായ എങ്ങനെയാണ് ദാവൂദ് സൃഷ്ടിക്കുന്നതെന്ന് ഉദാഹരിക്കുന്ന ഒട്ടേറെ കഥകള്‍ മന്‍സൂര്‍ പറഞ്ഞു. അതിലൊന്ന് ഒരു ഹിന്ദുവിധവയെ സംബന്ധിക്കുന്നതായിരുന്നു. നാപിയന്‍ സീ റോഡിലെ ഒരു പ്രധാനപ്പെട്ട സ്ഥലത്തായിരുന്നു അവരുടെ വീട്. ആ വീടിന്റെ ഉടമസ്ഥാവകാശത്തിന്റെ കാര്യം പറഞ്ഞ്, മരിച്ചുപോയ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ അവരെ ശല്യംചെയ്യാന്‍ തുടങ്ങി. അവര്‍ ആ വീട്ടില്‍ ബലംപ്രയോഗിച്ച് കടന്നുകൂടുകയും പ്രാദേശികഗുണ്ടകളെ അവിടെ താമസിപ്പിക്കുകയും ചെയ്തു. അധികാരികളില്‍നിന്ന് ആ വിധവയ്ക്ക് ഒരു സഹായവും ലഭിച്ചതുമില്ല. അവര്‍ എങ്ങനെയോ ദാവൂദിന്റെ നമ്പര്‍ തേടിപ്പിടിച്ച് ദുബായിലേക്കു വിളിച്ചു.

അവരുടെ ഭാഗ്യത്തിന്, ദാവൂദ്തന്നെയായിരുന്നു റിസീവര്‍ എടുത്തത്. ആ സ്ത്രീയുടെ കഥ അയാള്‍ ക്ഷമയോടെ കേട്ടു. ആ സ്ത്രീയുടെ വിലാസം ചോദിച്ചു മനസ്സിലാക്കിയ ദാവൂദ്, അവിടേക്ക് തന്റെ ആളുകളെ നിയോഗിച്ചു. ദാവൂദ് നേരിട്ടു സംഭവത്തില്‍ ഇടപെട്ടിരിക്കുന്നു എന്നറിഞ്ഞ ഗുണ്ടകള്‍ ജീവനുംകൊണ്ടോടി. ദാവൂദ് വിധവയ്ക്കുവേണ്ടി നിലകൊള്ളുന്നെന്നു മനസ്സിലാക്കിയപ്പോള്‍ ഗുണ്ടകള്‍ മാത്രമല്ല വിധവയുടെ ഭര്‍ത്തൃസഹോദരന്മാരും വിഷയത്തില്‍നിന്നും തലയൂരി രക്ഷപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (12 minutes ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (26 minutes ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (48 minutes ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (54 minutes ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (55 minutes ago)

മാഞ്ചസ്റ്ററിന് ജയം  (1 hour ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (1 hour ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (1 hour ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (1 hour ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (1 hour ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (2 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (2 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (2 hours ago)

പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുന്നു  (2 hours ago)

Malayali Vartha Recommends