കശ്മീരിലെ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് വിമാനനിരക്കുകള്‍ നിജപ്പെടുത്തി എയര്‍ ഇന്ത്യ

കശ്മീരിലെ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് വിമാനനിരക്കുകള്‍ എയര്‍ ഇന്ത്യ നിജപ്പെടുത്തി. ശ്രീനഗറിലേക്കും ശ്രീനഗറില്‍ നിന്നുമുള്ള വിമാനങ്ങളുടെ പരമാവധി നിരക്ക് 9,500 രൂപയായാണ് എയര്‍ ഇന്ത്യ നിജപ്പെടുത്തിയത്. ആഗസ്റ്റ് 15 വരെയാണ് ഇത് പ്രാബല്യത്തില്‍ ഉണ്ടാവുക. അമര്‍നാഥ്‌യാത്രികരോടും വിനോദ സഞ്ചാരികളോടും കശ്മീര്‍ വിടാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പലര്‍ക്കും വിമാന ടിക്കറ്റുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
ലഭ്യമായ ടിക്കറ്റുകള്‍ക്ക് 10,000 രൂപക്ക് മുകളിലായിരുന്നു നിരക്ക്. ഈയവസരത്തിലാണ് എയര്‍ ഇന്ത്യ ഇളവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രാവല്‍ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ പ്രകാരം ശ്രീനഗര്‍ഡല്‍ഹി റൂട്ടിലെ വിമാന നിരക്ക് 11,000 മുതല്‍ 20,000 രൂപ വരെയാണ്. ശ്രീനഗര്‍ മുംബൈ റൂട്ടില്‍ യാത്ര ചെയ്യാന്‍ ആഗസ്റ്റ് നാലിന് 14,000 രൂപയും നല്‍കണം.
"
https://www.facebook.com/Malayalivartha























