Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പാക്ക് ഭീകരർ അതിർത്തി കടന്നെത്തി , ലക്‌ഷ്യം വൻ ഭീകരാക്രമണങ്ങൾ

04 AUGUST 2019 02:34 PM IST
മലയാളി വാര്‍ത്ത

ജൂലൈ 29നും 31നും നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാനിൽനിന്നു ഭീകരർ നിരന്തരം ശ്രമിച്ചിരുന്നു. ഇന്ത്യൻ സൈന്യം ഇവരവെ തടയാൻ പരമാവധി ശ്രമിച്ചെങ്കിലും നാലോ അഞ്ചോ ഭീകരർ അതിർത്തി കടന്നെത്തിയിട്ടുണ്ടെന്നാണ് ഇന്റലിജിൻസ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ,പ്രത്യേകിച്ച് ജമ്മു കാശ്മീർ മേഖലയിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. പുൽവാമ മോഡൽ ആവർത്തിക്കുമോ എന്ന ഭയം നിലനിൽക്കുന്നുണ്ട്.

ഭീകരാന്തരീക്ഷം നിലനില്‍ക്കുന്ന കശ്മീരിലേക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ പുറപ്പെടുമെന്ന് വിവരം. ദിവസങ്ങള്‍ക്കിടെ 38000 സൈനികരെ അധികമായി വിന്യസിച്ച ശേഷമാണ് ആഭ്യന്തര മന്ത്രിയും കശ്മീരിലേക്ക് വരുന്നത്. ജമ്മു സന്ദര്‍ശിച്ച അദ്ദേഹം താഴ്‌വരയിലും സന്ദര്‍ശനം നടത്തും. അമര്‍നാഥ് തീര്‍ഥാടകരോട് ഉടന്‍ മടങ്ങാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആക്രമണ സാധ്യതയുണ്ടെന്ന തോന്നലുണ്ടാക്കിയത്

കഴിഞ്ഞ ദിവസം കശ്മീരിലെ കേരൻ സെക്ടറിൽ നുഴഞ്ഞു കയറ്റ ശ്രമം നടത്തുന്നതിനിടെ പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീം അംഗങ്ങളെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. അഞ്ച് നുഴഞ്ഞു കയറ്റക്കാരെ ആണ് സൈന്യം വധിച്ചത് . കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചതെന്നാണ് സൂചന. അഞ്ചു പേരുടെയും മൃതദേഹം ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു.

ഇവരുടെ മൃതദേഹങ്ങൾ വെള്ള പതാകയുമായി വന്നു പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകണമെന്ന് ഇന്ത്യ അറിയിച്ചെങ്കിലും പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല . സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് അമിത് ഷാ എത്തുന്നത്. 'ബിജെപിക്കാര്‍ ജീവിച്ചിരിക്കുന്ന സമയത്ത് കശ്മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ട' എന്ന് അമിത്ഷാ പറഞ്ഞിട്ടുണ്ട്.

പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷമാകും ഷായുടെ സന്ദര്‍ശനമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും സന്ദര്‍ശനം നടത്തും. ആഗസ്ത് ഒമ്പതിനാണ് പാര്‍ലമെന്റിന്റെ സമ്മേളനം അവസാനിക്കുന്നത്. ഇതിനു ശേഷമായിരിക്കും സന്ദര്‍ശനം.

ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരും എത്രയും പെട്ടെന്ന് കശ്മീർ വിടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. പ്രദേശവാസികളും ഭയത്തിലാണ്. അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് താഴ്വരയിലെ ജനങ്ങൾ.

അമര്‍നാഥ് തീര്‍ഥാടകരോട് ഉടന്‍ മടങ്ങാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആക്രമണ സാധ്യതയുണ്ടെന്ന തോന്നലുണ്ടാക്കിയത്.ഇത് സംസ്ഥാനത്ത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. കടകള്‍ക്കും എടിഎമ്മുകള്‍ക്കും മരുന്നുകടകള്‍ക്കും മുന്നില്‍ വലിയ ആള്‍ക്കൂട്ടം ദൃശ്യമായിരുന്നു.

കശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് ചില വിദേശരാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ആശങ്കാകുലരാകുകയും മടക്കയാത്രയ്ക്കായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയത്തിലും ആശങ്കള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് വന്‍ തോതില്‍ അധിക സേനയെ വിന്യസിക്കുകയും ചെയ്തു. 35 എ അനുച്ഛേദത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം നടപടികള്‍ കൈക്കൊണ്ടേക്കുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍.

ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധികള്‍ കശ്മീർ ഗവര്‍ണറുമായി ചര്‍ച്ച നടത്തി. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിച്ചതിന്റെ കാരണം ആരാഞ്ഞു. കശ്മീരിന്റെ അധികാരങ്ങള്‍ റദ്ദാക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. ഇതിന് നീക്കം നടക്കുന്നുേേണ്ടാ എന്നും സംഘം ചോദിച്ചു. എന്നാല്‍ അഭ്യൂഹങ്ങളില്‍ വീഴരുതെന്നും കശ്മീരിന്റെ അധികാരം എടുത്തുകളയുന്നത് സംബന്ധിച്ച് ഇതുവരെ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (12 minutes ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (26 minutes ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (48 minutes ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (54 minutes ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (55 minutes ago)

മാഞ്ചസ്റ്ററിന് ജയം  (1 hour ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (1 hour ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (1 hour ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (1 hour ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (1 hour ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (2 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (2 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (2 hours ago)

പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുന്നു  (2 hours ago)

Malayali Vartha Recommends