നവി മുംബൈയിലെ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട് ഒരു മലയാളിയുള്‍പ്പെടെ നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
നവി മുംബൈയിലെ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട് ഒരു മലയാളിയുള്‍പ്പെടെ നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം. ഒഴുക്കില്‍പ്പെട്ട് മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. നവി മുംബൈയിലെ ഖാര്ഗറിലുള്ള പാണ്ഡവ്കട വെള്ളച്ചാട്ടം കാണാന്‍ പോയ ആതിര നായരാണ് (19) മരിച്ച മലയാളി. നേഹ ദമ, ശ്വേത നന്ദ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ഒഴുക്കില്‍പ്പെട്ട ശ്വേത ജെയിനിനെയാണ് കാണാതായത്. നെരൂളിലെ എസ്ഐ.ഇ.എസ് കോളജ് വിദ്യാര്‍ഥികളാണിവര്‍. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം ഉണ്ടായത്. വെള്ളച്ചാട്ടം കണ്ടുനില്ക്കെ അതിശക്തമായ മഴയില്‍ പെട്ടെന്ന് വെള്ളം കയറി നാലുപേരും ഒലിച്ചുപോവുകയായിരുന്നു എന്നാണ് റിപ്പോര്ട്ട്കനത്ത മഴയില്‍ മുംബൈയിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൂനെയിലെ മുല്‍ഷി, പാവന ഡാമുകള്‍ തുറന്നു വിട്ടു. ട്രെയിന്‍ വിമാന സര്‍വീസുകളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha