Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാഹുൽ അല്ലെങ്കിൽ പിന്നെ ആര്? പുതിയ കോണ്‍ഗ്രസ് അധ്യക്ഷ പ്രിയങ്ക? ആദ്യ പ്രവർത്തക സമിതി ഈ മാസം പത്തിന്

04 AUGUST 2019 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

രാഹുൽ അല്ലെങ്കിൽ പിന്നെ ആര്? പുതിയ കോണ്‍ഗ്രസ് അധ്യക്ഷ പ്രിയങ്ക? ആദ്യ പ്രവർത്തക സമിതി ഈ മാസം പത്തിന്

കോണ്‍ഗ്രസ് പാർട്ടി നേതൃത്വം കനത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. കഴിഞ്ഞ രണ്ടുമാസമായി പാർട്ടിക്ക് അധ്യക്ഷനെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം രാജിവക്കുന്നതായി അറിയിച്ചത്. 25ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ഒദ്യോഗികമായി രാജി അറിയിക്കുകയും ജൂലൈ 12ന് രാജി കത്ത് പുറത്ത് വിടുകയും ചെയ്തു.പാർട്ടി നേതാക്കളുടെ നിരന്തര അഭ്യർഥന തള്ളിക്കളഞ്ഞാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം രാജിവച്ചത്.

രണ്ട് മാസം പിന്നിട്ടിട്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളുണ്ടായില്ല. പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുൽ നേതാക്കൾക്കു നിർദേശം നൽകിയെങ്കിലും ഇതുവരെ രാഹുലിന് പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ..ഈ സാഹചര്യത്തില്‍ നേതാക്കളില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധം പരസ്യമായി അറിയിച്ച് രംഗത്തെത്തിയതോടെയാണ് ഉടന്‍ പ്രവര്‍ത്തക സമിതി വിളിക്കാനുള്ള തീരുമാനമെടുത്തത്.

പാർട്ടി അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ പ്രവർത്തക സമിതി ഈ മാസം പത്തിന് ചേരും . കോണ്‍ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗം വിളിച്ചത്. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.

തനിക്കു പകരം തന്റെ അമ്മയേയും സഹോദരിയേയും നേതൃസ്ഥാനത്തു കൊണ്ടുവരരുതെന്നും രാഹുൽ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധി അധ്യക്ഷയായി വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.. നേതൃസ്ഥാനത്തേക്ക് ശശി തരൂർ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നുവന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല

രാഹുൽ ഗാന്ധിയുടെ രാജിയടക്കമുള്ള കാര്യങ്ങൾ പ്രവർത്തക സമിതി യോഗത്തിൽ ചർച്ച ചെയ്യും. ഇടക്കാല പ്രസിഡന്റിനെയും തിരഞ്ഞെടുത്തേക്കുമെന്നാണു സൂചന. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ശനിയാഴ്ച ചേരും. എഐസിസി ആസ്ഥാനത്താണ് യോഗം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കും

പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ആവാത്തതിനാല്‍ മുതിര്‍ന്നവരെയും യുവാക്കളെയും ഉള്‍പ്പെടുത്തിയ പട്ടികയാണ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. അധ്യക്ഷന് പുറമെ വര്‍ക്കിംഗ് പ്രസിഡന്റിനെയും പ്രവര്‍ത്തക സമിതി തെരഞ്ഞെടുത്തേക്കും.

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാന്‍ ഒരുങ്ങുന്നത്.

പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമുള്ള ശനിയാഴ്ച യോഗം ചേരാനാണ് തീരുമാനം. മുതിര്‍ നേതാക്കളില്‍ നിന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ, യുവ നേതാക്കളില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കാണ് മുന്‍ തൂക്കം.

ഇപ്പോഴത്തെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവന്ന സൂചനകളും ഉണ്ട്. ഇപ്പോഴത്തെ പ്രവര്‍ത്തക സമിതിയില്‍ അഴിച്ചു പണി വേണമെന്ന് ശശി തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അവശ്യപ്പെട്ട സാഹചര്യത്തില്‍ അത്തരം മാറ്റങ്ങളും ഉണ്ടായേക്കും

യുവ നേതാവ് അധ്യക്ഷനാകണം, എല്ലാ അംഗങ്ങളും രാജിവച്ച് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിലൂടെ പുനഃസംഘടിപ്പിക്കണം എന്നീ ആവശ്യങ്ങളും നേതാക്കൾ ഉന്നയിക്കുന്നുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ നിശ്ചയിച്ച് താൽക്കാലിക പരിഹാരത്തിനാകും ശ്രമം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends