Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പുത്തുമലയിലെ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ക്ക് ഇപ്പോഴും പേടി മാറിയിട്ടില്ല.. കണ്മുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിൽനിന്നു മോചനം കിട്ടാൻ ചിലപ്പോൾ ദിവസങ്ങളെടുക്കും..തന്റെ പിഞ്ചോമനെയും കൊണ്ട് ജീവിതത്തിന്റെയും മരണത്തിന്റെയും മുള്‍മുനയില്‍ നിന്ന ആ നിമിഷങ്ങളെപ്പറ്റി നടുക്കം മാറാതെ ഓര്‍ക്കുകയാണ് അത്തരത്തിൽ രക്ഷപ്പെട്ട പ്രജിത എന്ന യുവതി

11 AUGUST 2019 06:07 PM IST
മലയാളി വാര്‍ത്ത

പുത്തുമലയിലെ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ക്ക് ഇപ്പോഴും പേടി മാറിയിട്ടില്ല.. കണ്മുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിൽനിന്നു മോചനം കിട്ടാൻ ചിലപ്പോൾ ദിവസങ്ങളെടുക്കും...
കൈക്കുഞ്ഞിനെയടക്കം നെഞ്ചില്‍ ചേര്‍ത്ത് വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി തലനാരിഴയ്ക്ക് രക്ഷപ്പെട്ട അമ്മമാര്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട് അവരില്‍.
തന്റെ പിഞ്ചോമനെയും കൊണ്ട് ജീവിതത്തിന്റെയും മരണത്തിന്റെയും മുള്‍മുനയില്‍ നിന്ന ആ നിമിഷങ്ങളെപ്പറ്റി നടുക്കം മാറാതെ ഓര്‍ക്കുകയാണ് അത്തരത്തിൽ രക്ഷപ്പെട്ട പ്രജിത എന്ന യുവതി .

ആ രാത്രിയെപ്പറ്റി ഓര്‍ക്കാന്‍ വയ്യ. ചുറ്റും നിലവിളികള്‍ മാത്രം കേട്ട ആ രാത്രി. സകലതും തകര്‍ത്തെറിഞ്ഞ് കുതിച്ചെത്തുന്ന വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോ തൊട്ടിലിന്ന് കുഞ്ഞിനേം എടുത്തോടി. കാല്‍ തെന്നിവീണ് ഞാനും എന്റെ കുഞ്ഞുമൊക്കെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുവായിരുന്നു. ചെരിപ്പൊക്കെ പോയിട്ട് പിന്നെ എങ്ങനെയോ രക്ഷപ്പെട്ട് കയറി, ആ നിമിഷങ്ങളെനിക്ക് ഓര്‍ക്കാന്‍ തന്നെ വയ്യ, പ്രജിത കണ്ണീരോടെ പറയുന്നു.

കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഉരുള്‍പൊട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടതാണ് പ്രജിത. തകര്‍ന്നുപോയ പാഡികളിലൊന്നിലായിരുന്നു പ്രജിതയും രണ്ട് മാസം പ്രായമായ കുഞ്ഞും മൂന്ന് വയസ്സുള്ള മറ്റൊരു മകനും അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ശസ്ത്രക്രിയ നടത്തിയ അവശതകളും പ്രജിതയ്ക്കുണ്ട്. പക്ഷേ ജീവിതവും മരണവും മാറി മാറി വന്ന നിമിഷങ്ങളില്‍ ജീവന്‍ രക്ഷിക്കാനായി പ്രജിതയ്ക്ക് ഓടിയേ മതിയാകുമായിരുന്നുള്ളൂ.

”ജീവന്‍ കിട്ടിയവരെല്ലാം കയ്യില്‍കിട്ടിയതെല്ലാം എടുത്തോടുകയായിരുന്നു. കാട്ടിലൂടെ കുറേ ഓടി. അപ്പോഴേക്കും പിന്നിലുള്ളതെല്ലാം മലവെള്ളം കൊണ്ടുപോയിരുന്നു. ഒപ്പമുണ്ടായിരുന്ന പലരെയും പിന്നീട് കണ്ടില്ല. നിലവിളികള്‍ മാത്രം കേട്ട രാത്രി ദുരന്തമേഖലയ്ക്ക് അടുത്ത് തന്നെ തങ്ങി. പിന്നെ ക്യാമ്പിലേക്ക് പോവുകയായിരുന്നെന്നും പ്രജിത പറയുന്നു. മുന്നോട്ടുപോകാന്‍. ഇടറി വീഴാതിരിക്കാന്‍ പ്രജിതയ്ക്ക് ഉള്ള പ്രതീക്ഷയാണ് ആ പിഞ്ചുകുഞ്ഞ്.

മണ്ണും വെള്ളവും ഒരു പ്രദേശത്തെയാകെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഒഴുകിയെത്തുമ്പോൾ കയ്യിൽ കിട്ടിയതെടുത്ത് ജീവനും കൊണ്ട് ഓടുകയായിരുന്നു എല്ലാവരും .. നിരവധി ആളുകള്‍ പാര്‍ക്കുന്ന പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ എത്രപേര്‍ മണ്ണിനടിയിലുണ്ടെന്ന് ഇനിയും വ്യക്തതയില്ല. കഴിഞ്ഞദിവസം ഏറെ വൈകിയിട്ടും ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഇതുവരെ പത്ത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പുത്തമല എസ്‌റ്റേറ്റില്‍ താമസിക്കുന്ന പനീര്‍ സെല്‍വത്തിന്റെ ഭാര്യ റാണിയുടെ മൃതദേഹമാണ്‌ അവസാനമായി ലഭിച്ചത്‌.

ഇതോടെ മരണ സംഖ്യ പത്തായി. 60ളം പേര്‍ ഇവിടെ കുടുങ്ങികിടപ്പുണ്ടെന്നാണ്‌ വിവരം

10 മുതൽ 15 അടി വരെ ഉയത്തിലാണ് പുത്തുമലയിൽ മണ്ണ് കുന്നുകൂടി നിൽക്കുന്നത്. ആളുകൾ ഇപ്പോഴും അതിനടിയിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സ്, ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളികൾ, പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends