മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് എയിംസ് അധികൃതര്‍
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെ ന്ന് എയിംസ് അധികൃതര്‍. അദ്ദേഹം ചികിത്സയോടു ശരിയായ രീതിയില്‍ പ്രതികരിക്കുന്നുണ്ടെ ന്നും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
ശ്വാസതടസത്തെയും മറ്റ് അസ്വസ്ഥതകളെയും തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയ്റ്റ്ലിയെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.ജയ്റ്റ്ലിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിന്റെ ഭാഗമായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ വിയറ്റ്നാം സന്ദര്‍ശനം റദ്ദാക്കി മടങ്ങിയെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന്, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡ, എല്‍ജെഡി തലവന്‍ ശരത് യാദവ് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha