Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പാക്കികളുടെ നെഞ്ചിടിപ്പ് കൂട്ടി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ചൈന സന്ദര്‍ശനം; സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്ന് പ്രതീക്ഷ

12 AUGUST 2019 11:07 AM IST
മലയാളി വാര്‍ത്ത

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ചൈന സന്ദര്‍ശനം പാക്കികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.  സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കശ്മീരിലെ പാകിസ്താന്റെ ഇത്രയും നാളത്തെ ഭീകര ഇടപെടലിന് അറുതിവരുത്തി 370 എടുത്തുകളഞ്ഞുള്ള നടപടി ലോകരാജ്യങ്ങള്‍ അംഗീകരിക്കുമ്പോള്‍ ചൈന തങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു പ്രതികരണത്തിനുപോലും തയ്യാറായിരുന്നില്ല എന്നാലിതാ ഇപ്പോള്‍ എസ് ജയശങ്കര്‍ ചൈന സന്ദര്‍ശിക്കുമ്പോള്‍ പാകിസ്താന് പേടി കൂടുകയാണ്ട്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് ജയശങ്കര്‍.

2009 മുതല്‍ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നത് ജയശങ്കറായിരുന്നു. 2014-15 കാലഘട്ടത്തില്‍ യുഎസ് അംബാസഡറുമായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കര്‍ മോദി സര്‍ക്കാരിന്റെ വിദേശകാര്യനയങ്ങള്‍ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ് അദേഹം. ഇന്ത്യ-യുഎസ് സൈനികേതര ആണവ കരാര്‍ യാഥാര്‍ഥ്യമാകുന്നതിലും നിര്‍ണായ പങ്കുവഹിച്ചിട്ടുള്ളആളാണ് ജയശങ്കര്‍, മോദി സര്‍ക്കാരിന്റെ വിദേശകാര്യനയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക കണ്ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടെല്ലാംതന്നെ ഇന്ത്യയുമായി ചൈനയ്ക്ക് ഇനിയും എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഈ സന്ദര്‍ശനത്തോടെ മാറും എന്ന വിലയിരുത്തലുകളാണ് വരുന്നത് ജയശങ്കറിന്റെ സന്ദര്‍ശനത്തില്‍ ചൈന ഇന്ത്യയെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമോയെന്നതും അവരുടെ മനോഭാവവും ആകാംക്ഷയുയര്‍ത്തുന്നുണ്ട്.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കൊല്ലം നടത്താനിരിക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനീസ് നേതൃത്വവുമായി ജയശങ്കര്‍ ചര്‍ച്ച നടത്തും. തിങ്കളാഴ്ച ചൈനീസ് നേതൃത്വവുമായി ജയശങ്കര്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ ആരുമായാണ് ചര്‍ച്ച നടത്തുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. തുടര്‍ന്ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇരുവരും പങ്കെടുക്കുന്ന ഉന്നത തലയോഗവും നടക്കും. ചൈനീസ്-ഇന്ത്യന്‍ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഉന്നതതല യോഗമാണിത്.

ആദ്യത്തേത് കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍വെച്ച് നടന്നിരുന്നു. സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം മോദി ഷി കൂടിക്കാഴ്ച വാരണാസിയില്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം കൂട്ടുന്ന സന്ദര്‍ശനം കൂടിയാണിത്. അനൗപചാരിക ഉച്ചകോടിക്കു മോദിയുടെ രാഷ്ട്രീയതട്ടകമായ വാരാണസി വേദിയാകുമെന്ന അഭ്യൂഹം ഇതോടൊപ്പം ശക്തമാകുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഈ യാത്രയിലുണ്ടായേക്കാം. ഇന്ത്യ ചൈന ഉന്നതതല സംവിധാനത്തിന്റെ ഭാഗമായ സാംസ്‌കാരിക മാധ്യമ വിനിമയങ്ങളും സന്ദര്‍ശനത്തോടനുബന്ധിച്ചുണ്ട്. ജയശങ്കറും വാങ്യിയും ഇന്ന് ഈ സമ്മേളനത്തില്‍ സംസാരിക്കുന്നുണ്ട്. വിനോദസഞ്ചാര, കല, ചലച്ചിത്ര, കായിക, മാധ്യമ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടുള്ളതാണ് ഉന്നതതല സംവിധാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (30 minutes ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (44 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (52 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (2 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (3 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (5 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (9 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (10 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (10 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (11 hours ago)

Malayali Vartha Recommends