ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്; വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനീകന് കൊല്ലപ്പെട്ടു
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്. പാകിസ്ഥാന് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍ (36)ആണ് കൊല്ലപ്പെട്ടത്. കൃഷ്ണ ഘാട്ടി സെക്ടറില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്ച്ചത്. രാവിലെ 11 മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha