ഇന്ത്യയോട് സംസാരിക്കുന്നതില്‍ അര്‍ഥമില്ല... ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കു തയ്യാറാകില്ലെന്നു പാക്കിസ്ഥാന് പ്രധാനമന്ത്രി
ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കു തയാറാകില്ലെന്നു പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നു പലതവണ പാക്കിസ്ഥാന് ഇന്ത്യയെ അറിയിച്ചതാണ്. എന്നാല്‍ പാക്കിസ്ഥാന് ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത ശേഷം മതി ചര്‍ച്ച എന്നായിരുന്നു ഇന്ത്യയുടെ വാദമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയോട് സംസാരിക്കുന്നതില്‍ അര്‍ഥമില്ല. ഞാന്‍ കരുതുന്നത്, എന്റെ ഭാഗത്തു നിന്നു വേണ്ടതെല്ലാം ചെയ്തുവെന്നാണെന്നും ഇമ്രാന് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, സമാധാനത്തിനും ചര്‍ച്ചയ്ക്കുമായി നടത്തിയ എല്ലാ പ്രസ്താവനകളും, അവര്‍ വെറും പ്രീണിപ്പെടുത്തലായി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ല.
രണ്ടു ആണവ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ഭിന്നത നിലനില്‍ക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നും ഇമ്രാന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha