രാജ്യാന്തര തലത്തില്‍ സാമ്പത്തിക തളര്‍ച്ചയാണ് അനുഭവപ്പെടുന്നതെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യുഎസിനേക്കാളും ചൈനയേക്കാളും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

അന്താരാഷ്ട്രതലത്തില്‍ സമ്പത്ത് വ്യവസ്ഥയുടെ തളര്‍ച്ച ഗൗരവകരമായി നടക്കുകയാണ്. ഈ സാഹചര്യത്തില്‍ യുഎസിനെക്കാളും വളര്‍ച്ച ഇന്ത്യക്കാണ് എന്ന് വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക തളര്‍ച്ചയാണ് അനുഭവപ്പെടുന്നതെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യുഎസിനേക്കാളും ചൈനയേക്കാളും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ തന്നെ യുഎസിന്റെ സമ്പദ്വ്യവസ്ഥ മികച്ച നിലയിലാണെന്നും ശക്തമാണെന്നു വാദവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. യുഎസ് ഒഴികെ ബാക്കിയെല്ലായിടത്തും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നുായിരുന്നു ട്രംപിന്റെ ട്വീറ്റ്. പക്ഷേ ഇത് നിര്‍മലയ്ക്ക് നേരിട്ടുള്ള മറുപടിയായിരുന്നില്ല. എങ്കില്‍ കൂടി ഇരു നേതാക്കളുടെയും അവകാശവാദങ്ങള്‍ സമൂഹമാധ്യമങ്ങളിലെ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണെന്ന ഇരുരാജ്യത്തെയും പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മറുപടിയായാണ് നിര്‍മലയും ട്രംപും ഇക്കാര്യം വ്യക്തമാക്കിയതെന്നതും കൗതുകമായി.
ട്രംപിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും യുഎസ് സാമ്പത്തിക മാന്ദ്യത്തിലാണെന്നും അതല്ല വന്‍ സാമ്പത്തിക തകര്‍ച്ച വരാനിരിക്കുകയാണെന്നും പല വിദഗ്തരും വിലയിരുത്തുന്നു. ഇതിനെയൊക്കെതള്ളി 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തന്നെ അധികാരത്തിലെത്തുമെന്നു അവകാശ വാദവും ട്രംപ് പങ്കുവക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തേക്കാളും യുഎസിനു നേരിടേണ്ടി വരുന്നത് ചൈനയെയാണെന്നു സൂചിപ്പിച്ചായിരുന്നു ട്രംപ് രംഗത്തെത്തിയത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലാണോ അതോ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ആണോ യഥാര്‍ഥ ശത്രുവെന്നതാണു തന്റെ ചോദ്യമെന്നും ട്രംപ് വ്യക്തമാക്കി.
എന്തായാലും ചൈനയുടെ നടപടി യുഎസിന് നല്ലരീതിയില്‍ കൊണ്ടിട്ടുണ്ട. യുഎസ്‌ചൈന വ്യാപാരയുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളില്‍ അധിക തീരുവ ഏര്‍പ്പെടുത്താന്‍ ചൈന തീരുമാനിച്ചിരുന്നു ഇത് ട്രംപിനെ ചൊടിപ്പിച്ചത് ചെറുതൊന്നുമല്ല. 'ഇക്കണ്ട കാലത്തിനിടെ മണ്ടത്തരം കാരണം യുഎസിന്റെ കോടിക്കണക്കിനു ഡോളറാണ് ചൈന സ്വന്തമാക്കിയത്. യുഎസിന്റെ ബുദ്ധി മോഷ്ടിച്ചാണ് ചൈന കോടികളുടെ ലാഭം ഓരോ വര്‍ഷവുമുണ്ടാക്കുന്നത്. അവരത് തുടരുകയുമാണ്.
ദശാബ്ദങ്ങളായുള്ള ഈ മോഷണം തടയണം. ചൈനയെ യുഎസിന് ആവശ്യമില്ല. അവരില്ലാതെ തന്നെ ഏറെ മുന്നോട്ടു പോകാനും സാധിക്കും. അതിനാല്‍ ചൈനയെ ആശ്രയിക്കുന്ന അമേരിക്കന്‍ കമ്പനികളെല്ലാം അതിനു പകരം പുതിയ ഇടം കണ്ടെത്തണമെന്നാണ് ട്രംപിന്റെ അഭിപ്രായം. ചൈനയിലെ യുഎസ് കമ്പനികളെല്ലാം തിരികെ എത്തണമെന്നും യുഎസില്‍ തന്നെ ഉല്‍പാദനം നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























